കായികം

ഇന്ത്യ-പാക് രാഷ്ട്രീയത്തില്‍ ഇടപെടുകയല്ല, പക്ഷേ ബബര്‍ അസം ഐപിഎല്‍ കളിക്കണം: നാസര്‍ ഹുസൈന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാകിസ്ഥാന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം ഐപിഎല്‍ കളിക്കേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യ-പാക് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇരുവരും ഒരുമിച്ച് കളിക്കാത്തത് മാഞ്ചസ്റ്റര്‍ സിറ്റിയും-മാഞ്ചസ്റ്റര്‍ യുനൈറ്റഡും എതിരെ വരാന്‍ വിസമ്മതിക്കുന്നത് പോലെയാണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. 

പാകിസ്ഥാന്‍ കളിക്കാര്‍ ഐപിഎല്ലില്‍ ഇല്ല. ഐപിഎല്‍ ഉടനെ ആരംഭിക്കും. അവിടെ ബാബര്‍ അസം ഉണ്ടാവില്ല. പ്രതിഭാസമായ കളിക്കാരനാണ് ബാബര്‍ അസം. അവിടെ ബാബര്‍ അസം കളിക്കേണ്ടതാണ്. ഫാബുലസ് ഫോര്‍ അല്ല ഫൈവ് ആണെന്നും ബാബറിനെ അതില്‍ ഉള്‍പ്പെടുത്തി നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. 

നിലനില്‍ കോഹ്‌ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവരാണ് ഫാബുലസ് ഫോറായി അറിയപ്പെടുന്നത്. ഇവരുടെ കൂട്ടത്തില്‍ ബാബര്‍ അസമും ഇടം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യയുടേയും പാകിസ്ഥാന്റേയും കളിയിലേക്ക് വരുമ്പോള്‍, ഒരുമിച്ച് ഇവര്‍ കളിക്കാതിരിക്കുന്നത് എവര്‍ട്ടണും ലിവര്‍പൂളും, മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും, ടോട്ടന്നവും ആഴ്‌സണലും തമ്മില്‍ കളിക്കാതിരിക്കുന്നത് പോലെയാണെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ