കായികം

ഇവര്‍ക്ക് ഭ്രാന്താണ്! രോഹിത്-ധോനി ആരാധകരുടെ കയ്യാങ്കളിയില്‍ സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത്തിന്റേയും ധോനിയുടേയും പേരില്‍ ഏറ്റുമുട്ടിയെ ആരാധകരെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. മഹാരാഷ്ട്രയിലെ ഗൊല്‍ഹാപൂര്‍ ജില്ലയിലാണ് ധോനി-രോഹിത് ആരാധകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. 

ധോനി വിരമിച്ചതിന് പിന്നാലെ താരത്തിന്റെ ആദരവ് അര്‍പ്പിച്ച് കൂറ്റന്‍ ബോര്‍ഡ് ആരാധകര്‍ ഇവിടെ വെച്ചിരുന്നു. രോഹിത്തിന് ഖേല്‍രത്‌ന ലഭിച്ചതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുള്ള ഫ്‌ളെക്‌സും വന്നു. എന്നാല്‍ ഇത് ആരോ നശിപ്പിച്ചു. ഇതോടെയാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

കരിമ്പ് പാടത്ത് വെച്ചാണ് ഇരുകൂട്ടരും തമ്മില്‍ തല്ലിയത്. സംഭവത്തെ വിമര്‍ശിച്ച് സെവാഗ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? കളിക്കാര്‍ക്ക് പരസ്പരം അടുപ്പമുണ്ടാവാം. അതല്ലെങ്കില്‍ അധികം സംസാരിക്കാതെ തങ്ങളുടെ ജോലി ചെയ്ത് പോവുന്നവരാവാം. എന്നാല്‍ ചില ആരാധകര്‍ വേറെ ഏതോ ലെവലില്‍ ഭ്രാന്തന്മാരാണ്. അടികൂടാതിരിക്കൂ, ടീം ഇന്ത്യ ഒന്നാണ് എന്ന് ഓര്‍ക്കൂ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്