കായികം

'ആ സ്വപ്‌നം സജീവമാണ്' ; മടങ്ങിവരവ് അകലെയല്ലെന്ന് ഉത്തപ്പ 

സമകാലിക മലയാളം ഡെസ്ക്

പിഎല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള മാര്‍ഗ്ഗമാകുമെന്ന പ്രതീക്ഷയിലാണ് റോബിന്‍ ഉത്തപ്പ. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ഉത്തപ്പ കളിക്കാനിറങ്ങുന്നത്. നല്ലൊരു ഐപിഎല്‍ സീസണ്‍ തനിക്ക് മികച്ച നേട്ടങ്ങള്‍ സാധ്യമാക്കുമെന്നും ഇന്ത്യന്‍ ടീമിലേക്ക് മടിങ്ങിവരാന്‍ കഴിയുമെന്നും വിശ്വസിക്കുന്നതായി ഉത്തപ്പ പറഞ്ഞു. 

' ഞാന്‍ വളരെ പോസിറ്റീവ് ആയ മനുഷ്യനാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നും നേട്ടങ്ങള്‍ കൊണ്ടുവരാനാകുമെന്നും ശക്തമായി വിശ്വസിക്കുന്നു. അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', ഉത്തപ്പ പറഞ്ഞു.

46 ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ ഉത്തപ്പ 934 റണ്‍സ് നേടി. 13 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 249 റണ്‍സും ഉത്തപ്പ നേടി. 2007ല്‍ ഇന്ത്യ ലോകകപ്പ് ഉയത്തില്‍ ടീമിലും ഉത്തപ്പ അംഗമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം