കായികം

ബാല്‍ക്കണി ജിമ്മാക്കി, ക്വാറന്റൈനിലും വിയര്‍പ്പൊഴുക്കി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ക്വാറന്റൈനില്‍ കഴിയുന്ന സമയത്തും വിയര്‍പ്പൊഴുക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. യുഎഇയിലേക്ക് എത്തിയതിന് പിന്നാലെ ആറ് ദിവസമാണ് കളിക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. 

നെറ്റ്‌സില്‍ പരിശീലനത്തിനായി ഇറങ്ങുന്നതിന് മുന്‍പ് ക്വാറന്റൈന്‍ സമയം വര്‍ക്കൗട്ടിനായി ചെലവഴിക്കുന്ന കോഹ് ലിയാണ് ആരാധകരുടെ മുന്‍പിലേക്ക് വരുന്നത്. ഹോട്ടല്‍ റൂമിനുള്ളില്‍ വര്‍ക്കൗട്ട് ചെയ്യുന്ന നായകന്റെ വീഡിയോ പങ്കുവെച്ച് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളിലെത്തി. 

ക്യാപ്റ്റന്‍ കോഹ് ലിയുടെ ബാല്‍ക്കണി എന്നത് വെട്ടി ജിം എന്ന് പറഞ്ഞാണ് ആര്‍സിബി വീഡിയോ പങ്കുവെക്കുന്നത്. പുഷ് അപ്പ്‌സും, ഡംബെല്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളും കോഹ് ലി ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ആര്‍സിബി പങ്കുവെച്ചിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിക്ക് ഒഴിവ് ദിനങ്ങളില്ലെന്നാണ് അന്ന് പങ്കുവെച്ച വീഡിയോയില്‍ ആര്‍സിബി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു