കായികം

പോഗ്ബയ്ക്ക് കോവിഡ്; ഫ്രാന്‍സ് ടീമില്‍ നിന്ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് രോഗബാധ കണ്ടെത്തിയതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് പോഗ്ബയെ ഒഴിവാക്കി.

അടുത്ത മാസം സ്വീഡന്‍, ക്രൊയേഷ്യ ടീമുകള്‍ക്കെതിരെയാണ് ഫ്രാന്‍സിന്റെ പോരാട്ടം. താരത്തിന് പകരം റെന്നസിന്റെ കൗമാര താരം എഡ്വാര്‍ഡോ കമവിംഗയെ ടീമിലുള്‍പ്പെടുത്തി.

ഫ്രാന്‍സ് ദേശീയ ടീം പരിശീലകന്‍ ദിദിയെ ദെഷാംപ്‌സാണ് പോഗ്ബയെ ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം പറഞ്ഞത്. ടീം പ്രഖ്യാപിക്കുന്നതിന് അവസാന നിമിഷത്തിലാണ് താരത്തിന്റെ പരിശോധന പോസിറ്റീവാണെന്ന് മനസിലായതെന്ന് ദെഷാംപ്സ് വ്യക്തമാക്കി.

യുനൈറ്റഡില്‍ പോഗ്ബ പുതിയ കരാര്‍ ഒപ്പിട്ടേക്കും എന്ന വാര്‍ത്തകള്‍ വരുന്നതിന് ഇടയിലാണ് താരത്തിന് കോവിഡ് വരുന്നത്. ഇതോടെ അടുത്ത സീസണിനായുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെയും ഇത് ബാധിക്കും. യൂറോപ്പ ലീഗ് മത്സരങ്ങള്‍ കാരണം സീസണ്‍ നീണ്ട യുനൈറ്റഡിന് പ്രീമിയര്‍ ലീഗ് ഒരാഴ്ച്ച അധിക വിശ്രമം നല്‍കിയിട്ടുണ്ട് എന്നത് പോഗ്ബക്ക് ആശ്വാസമാകും. അടുത്ത മാസം 12 നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു