കായികം

അമ്പയര്‍മാരുടെ കണ്ണുവെട്ടിച്ച് മുഹമ്മദ് അമിര്‍, പന്തില്‍ ഉമിനീര് പുരട്ടിയത് പലതവണ

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20യില്‍ പന്തില്‍ ഉമിനീര് പുരട്ടി പാക് പേസര്‍ മുഹമ്മദ് അമിര്‍. കോവിഡിന്റെ ഭീഷണിയെ തുടര്‍ന്ന് പന്തില്‍ ഉമിനീര് പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ നിരവധി തവണ മുഹമ്മദ് അമീര്‍ പന്തില്‍ ഉമിനീര് പുരട്ടി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേരത്തെ ഡോം സിബ്ലേ അബദ്ധത്തില്‍ പന്തില്‍ ഉമിനീര് പുരട്ടിയിരുന്നു. എന്നാല്‍ അബദ്ധം മനസിലായ ഉടനെ താരം അമ്പയര്‍മാരെ സമീപിക്കുകയും, അമ്പയര്‍മാര്‍ പന്ത് വൃത്തിയാക്കുകയും ചെയ്തു. 

എന്നാല്‍ മുഹമ്മദ് അമീര്‍ പന്തില്‍ ഉമിനീര് പുരട്ടിയതിന് ശേഷം അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായില്ല. മുഹമ്മദ് അമിറിനെതിരെ നടപടി വേണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പര്യടനത്തില്‍ വിയര്‍പ്പും പന്തില്‍ പുരട്ടരുത് എന്ന് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ