കായികം

രോഹിത് ശര്‍മ ഇല്ലാതെ ഇന്ത്യക്ക് 350 റണ്‍സ് കടക്കാനാവില്ല: ഇന്ത്യന്‍ മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 350 റണ്‍സിന് മുകളില്‍ ഇന്ത്യക്ക് സ്‌കോര്‍ ചെയ്യണം എങ്കില്‍ അത് രോഹിത് ശര്‍മ ഇല്ലാതെ സാധിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. റണ്‍സ് ചെയ്‌സില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ രോഹിത്തിന്റെ അഭാവം ബാധിക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

അവിടെ രോഹിത് ഉണ്ടായിരുന്നു എങ്കില്‍ കുറച്ചു കൂടി കരുത്തോടെ കളിക്കാന്‍ നമുക്കായാനെ. അവിടെ രോഹിത് ഇല്ലാതെ വന്നപ്പോള്‍ തോല്‍വിയിലേക്ക് വീണു. 350ന് മുകളില്‍ സ്‌കോര്‍ വേണം എങ്കില്‍ അവിടെ രോഹിത് ശര്‍മ വേണം, ആകാശ് ചോപ്ര പറഞ്ഞു. 

അഞ്ചാമത് ബാറ്റിങ്ങിന് അയക്കുന്നതിലൂടെ കെ എല്‍ രാഹുലിനെ പരമാവധി ഉപയോഗിക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുലാണ്. അത് ഇന്ത്യക്ക് മാന്യമായ തുടക്കം നല്‍കുകയും, രാഹുലിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും, ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും അഞ്ചാമതാണ് രാഹുല്‍ ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ രാഹുല്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. മൂന്നാം ഏകദിനത്തില്‍ മായങ്കിനെ മാറ്റി ഓപ്പണിങ്ങില്‍ രാഹുലിനെ കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറായേക്കുമോ എന്നാണ് അറിയേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ