കായികം

ഒരോവറിലെ ആറ് പന്തും സിക്‌സ്, അതും സഹോദരന് എതിരെ; ഡ്വെയ്ന്‍ സ്മിത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്ക്

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ആറ് പന്തില്‍ ആറും സിക്‌സ് പറത്തി വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഡ്വെയ്ന്‍ സ്മിത്ത്. അതും സഹോദരന് എതിരെ. ഈഡന്‍ ലോഡ്ജില്‍ നടന്ന ക്ലബ് മത്സരത്തിലാണ് സഹോദരന്‍ കെമാര്‍ സ്മിത്തിനെ ഡ്വെയ്ന്‍ ഓവറിലെ ആറ് ഡെലിവറിയിലും നിഷ്‌കരുണം പ്രഹരിച്ചത്. 

2015ലാണ് ഡ്വെയ്ന്‍ സ്മിത്ത് അവസാനമായി വിന്‍ഡിസ് ടീമില്‍ കളിച്ചത്. വലിയ ടി20 ലീഗുകളില്‍ ഇടം നേടാനും പിന്നീസ് സ്മിത്തിന് സാധിച്ചില്ല. എന്നാല്‍ 37ാം വയസിലും അത്ഭുതങ്ങള്‍ നടത്താന്‍ താന്‍ പ്രാപ്തനാണെന്നാണ് ഡ്വെയ്ന്‍ സ്മിത്ത് പറയുന്നത്. 

എറര്‍ ഹോള്‍ഡര്‍ സ്റ്റാര്‍സിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ആദ്യ ഓവറില്‍ തന്നെയാണ് ഡ്വെയ്ന്‍ സ്മിത്ത് വെടിക്കെട്ട് നടത്തിയത്. എന്നാല്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ ഡ്വെയ്ന്‍ സ്മിത്തിന് കഴിഞ്ഞില്ല. 46 റണ്‍സ് എടുത്ത് നില്‍ക്കെ ഡ്വെയ്ന്‍ മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി പുറത്തായി. 

എന്നാല്‍ ആറ് സിക്‌സ് പറത്തിയതിന്റെ മറുപടി സഹോദരന് കൊടുക്കാന്‍ കെമാര്‍ ബാറ്റുമായി ഇറങ്ങിയെങ്കിലും പൂജ്യത്തിന്‌ പുറത്തായി. പുറത്താക്കിയതും സഹോദരന്‍ ഡ്വെയ്ന്‍ സ്മിത്ത് തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ