കായികം

'എന്നോട് മറ്റ് ബാറ്റ്‌സ്മാന്മാരെ താരതമ്യം ചെയ്യുന്ന കാലം വരും', കാത്തിരിക്കുന്നതായി ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: മറ്റ് ബാറ്റ്‌സ്മാന്മാരോട് എന്നെ താരതമ്യപ്പെടുത്തുകയാണ് ഇപ്പോള്‍. അത് അഭിമാനം നല്‍കുന്നു. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്മാരെ ഞാനുമായി താരതമ്യപ്പെടുത്തുന്ന ദിവസത്തിനായാണ് കാത്തിരിക്കുന്നത്, ബാബര്‍ അസം പറയുന്നു. 

വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്മാന്മാരുമായാണ് പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ലോക ക്രിക്കറ്റില്‍ നിലവില്‍ ഉള്ളതിലെ ടോപ് 5 ബാറ്റ്‌സ്മാന്മാരില്‍ ബാബര്‍ അസമിന്റെ പേരും ഉള്‍പ്പെടുത്തുന്നുണ്ട് ക്രിക്കറ്റ് വിദഗ്ധര്‍. 

ഈ ടോപ് ബാറ്റ്‌സ്മാന്മാരുമായി എന്നെ താരതമ്യപ്പെടുത്തുന്നതിലും, ലോകത്തിലെ ടോപ് 5 റാങ്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിലും സന്തോഷമുണ്ട്. അവരെ പോലെ കളിക്കാനും, അവരെ പോലെ ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനുമാണ് ഞാനും ആഗ്രഹിക്കുന്നത്, ബാബര്‍ അസം പറഞ്ഞു. 

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നീ ഇടങ്ങളില്‍ നമ്മള്‍ റണ്‍സ് കണ്ടെത്തുമ്പോള്‍ അത് സംതൃപ്തി നല്‍കുന്നു. ആളുകള്‍ നമ്മളെ ശ്രദ്ധിക്കും. കിവീസ് പര്യടനം പ്രയാസമേറിയതായും. എന്നാല്‍ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും റണ്‍സ് കണ്ടെത്താന്‍ പാകത്തിലാണ് മാനസിക നില ക്രമീകരിച്ചിരിക്കുന്നത്. 

ഇംഗ്ലണ്ടില്‍ ഞങ്ങള്‍ നന്നായി കളിച്ചു. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തില്ല. ഇവിടേയും നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അതിനോട് ഇണങ്ങണം. നേരത്തെ ന്യൂസിലാന്‍ഡിലേക്ക് എത്തിയത് സാഹചര്യങ്ങളോട് ഇണങ്ങാന്‍ സഹായിക്കുമെന്നും ബാബര്‍ പറഞ്ഞു. 

ക്രിക്കറ്റില്‍ നമ്മള്‍ എന്നും പഠിച്ചുകൊണ്ടേയിരിക്കുകയാവും. തോറ്റാലും ജയിച്ചാലും എന്റെ ബാറ്റിങ്ങിനെ കുറിച്ച് ഞാന്‍ പഠിക്കും. ഞാന്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും മറ്റുള്ളവര്‍ ബാറ്റ് ചെയ്യുന്ന വീഡിയോയും മണിക്കൂറുകളോളം ഞാന്‍ കാണും. അതൊരു പഠന പരിശീലനമാണ്.

ടെസ്റ്റ് ക്യാപ്റ്റന്‍സിക്കായി മാനസികമായി ഒരുങ്ങിയതായും ബാബര്‍ അസം പറഞ്ഞു. കഴിഞ്ഞ വര്‍ഷം എന്നെ വൈറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞത് ഭയമില്ലാതെ ആക്രമിച്ച് കളിക്കാനാണ്. മത്സരങ്ങള്‍ തോല്‍ക്കുന്നതില്‍ ആകുലപ്പെടേണ്ടതില്ല എന്നും പറഞ്ഞു. അവര്‍ എന്നെ പിന്തുണയ്ക്കും. ദീര്‍ഘനാളത്തേക്ക് ഞാന്‍ ക്യാപ്റ്റനായി ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു, ബാബര്‍ അസം പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന