കായികം

ഇന്ത്യ പരുങ്ങുന്നു, 4 വിക്കറ്റുകള്‍ നഷ്ടം; പിടിച്ചു നിന്ന് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മുന്‍പില്‍ ആശങ്ക. 26 ഓവറില്‍ 123 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും 4 വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഏകദിനത്തില്‍ 12,000 റണ്‍സ് എന്ന നേട്ടം കൊയ്ത് നില്‍ക്കുന്ന കോഹ്‌ലിയിലിയില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് ആണ് ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 

ഓപ്പണിങ്ങില്‍ ഇന്ത്യ വരുത്തിയ മാറ്റം കാന്‍ബറയില്‍ ഫലിച്ചില്ല. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് എത്തിയപ്പോഴേക്കും ധവാനെ അബോട്ട് അഷ്ടന്‍ അഗറിന്റെ കൈകളില്‍ എത്തിച്ചു. 27 പന്തില്‍ നിന്ന് 16 റണ്‍സ് മാത്രമായിരുന്നു ഈ സമയം ധവാന്റെ സമ്പാദ്യം. 

അവസരം ലഭിച്ച ശുഭ്മാന്‍ ഗില്ലിന് 33 റണ്‍സ് എടുത്ത് മടങ്ങേണ്ടി വന്നു. 39 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. അഷ്ടന്‍ അഗര്‍ ഇന്ത്യയുടെ യുവതാരത്തെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. കോഹ് ലിക്കൊപ്പം നിന്ന് ശ്രേയസ് അയ്യര്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തും എന്ന് തോന്നിച്ചെങ്കിലും നിരാശപ്പെടുത്തി. 21 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്ത ശ്രേയസിനെ ആദം സാംപ മടങ്ങി. 

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമം തുടങ്ങവെയാണ് ശ്രേയസ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. മോശം ഷോട്ട് സെലക്ഷന്‍ അവിടെ ശ്രേയസിന് വീണ്ടും വിനയായി. കോഹ് ലിയും ഗില്ലും ചേര്‍ന്ന് 56 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. കോഹ് ലി ക്രീസില്‍ നില്‍ക്കുകയും വലിയ കൂട്ടുകെട്ട് ഉയരുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയുടെ നില മൂന്നാം ഏകദിനത്തിലും പരുങ്ങലിലാവും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി