കായികം

പുരുഷ ടീമിന് മുന്‍പ് വനിതാ താരങ്ങള്‍ ഫിഫ ലോകകപ്പ് കളിക്കും; 2027ല്‍ യോഗ്യത നേടുമെന്ന് എഐഎഫ്എഫ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിന് മുന്‍പ് ഇന്ത്യന്‍ വനിതാ ടീമിന് ഫിഫ ലോകകപ്പില്‍ യോഗ്യത നേടാനാവുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. 2027 ഫിഫ ലോകകപ്പിന് ഇന്ത്യന്‍ വനിതാ സംഘം യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

2027 ലോകകപ്പ് മുന്‍പില്‍ കണ്ട് വ്യക്തമായ പദ്ധതി ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി ഒരുക്കാന്‍ കായിക മന്ത്രാലയവും നിര്‍ദേശം നല്‍കി. വനിതാ ടീമിന്റെ ഫിഫ റാങ്കിങ് പുരുഷ ടീമിന്റേതിനേക്കാള്‍ മികച്ചതാണ്. പുരുഷ ടീമിന് നല്‍കുന്ന ശ്രദ്ധയുടെ പകുതി പോലും വനിതാ ടീമിന് ലഭിക്കാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് അവരുടെ ഈ നേട്ടമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

ഇന്ത്യയുടെ അണ്ടര്‍ 19 വനിതാ ലോകകപ്പ് ടീം അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. കായിക മന്ത്രി കിരണ്‍ റിജിജുവും ഒപ്പമുണ്ടായി. നിലവില്‍ ഫിഫ റാങ്കില്‍ 55ാം സ്ഥാനത്താണ് വനിതാ ടീം. 159 രാജ്യങ്ങളാണ് വനിതാ ഫുട്‌ബോള്‍ കളിക്കുന്നത്. പുരുഷ ടീം 210 രാജ്യങ്ങളില്‍ 104ാം റാങ്കിലാണ്...

ഈ വര്‍ഷത്തെ അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. 2022ല്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ വെച്ച് നടക്കും. നിലവില്‍ അണ്ടര്‍ 17 ടീമിലുള്ള എട്ട് കളിക്കാര്‍ക്ക് 2022ലും കളിക്കാനാവും. 2005ല്‍ ജനിച്ച താരങ്ങളാണ് ഇവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ