കായികം

'ധോനിയില്‍ നിന്ന് പഠിച്ചതാണ് ഇതെല്ലാം'; കാന്‍ബറയിലെ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാന്‍ പഠിച്ചത് ധോനിയില്‍ നിന്നെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ആറാം വിക്കറ്റില്‍ 150 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതിന് പിന്നാലെയാണ് രവീന്ദ്ര ജഡേജയുടെ വാക്കുകള്‍. 

ഇന്ത്യക്ക് വേണ്ടിയും ചെന്നൈക്ക് വേണ്ടിയും ഏറെ നാള്‍ കളിച്ച വ്യക്തിയാണ് ധോനി. ക്രീസിലെത്തുന്ന ആരുമായും ധോനി കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. മറുവശത്ത് ആരാണ് എന്നത് ധോനിക്ക് വിഷയമല്ല. ക്രീസില്‍ നിലയുറപ്പിക്കുകയും, പിന്നാലെ ബിഗ് ഷോട്ടുകള്‍ കളിക്കുകയുമാണ് ധോനിയുടെ പതിവ്, ജഡേജ പറയുന്നു. 

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ധോനിയുടെ ബാറ്റിങ് ഞാന്‍ കണ്ടിട്ടുണ്ട്. ധോനിക്കൊപ്പം ക്രീസില്‍ നിന്ന് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത് കണ്ട് പഠിക്കാനായി. ക്രീസില്‍ അവസാനം വരെ നിലയുറപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവസാന 5 ഓവറില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും എന്നാണ് ധോനി പറഞ്ഞിട്ടുള്ളത്...

ഞാനും ജഡേജയും ഇവിടെ അങ്ങനെ ഒരു സാഹചര്യത്തിലാണ് ക്രീസില്‍ ഒരുമിച്ച് വന്നത്. അവസാന 5 ഓവറില്‍ പരമാവധി റണ്‍സ് നേടുകയായിരുന്നു ലക്ഷ്യം. ഇവിടെ വന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായതില്‍ സന്തോഷം എന്നും രവീന്ദ്ര ജഡേജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ