കായികം

ജഡേജ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍, അവസാന രണ്ട് ടി20യും നഷ്ടം; ഷര്‍ദുള്‍ ടീമില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നഷ്ടം. ആദ്യ ടി20യിലെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ജഡേജയ്ക്ക് ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടിരുന്നു. 

കണ്‍കഷന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് രവീന്ദ്ര ജഡേജയെ ഇനി വരുന്ന രണ്ട് കളിയില്‍ നിന്നും ഒഴിവാക്കിയത്. കാന്‍ബറയില്‍ ബൗള്‍ ചെയ്യാന്‍ ജഡേജ ഇറങ്ങിയിരുന്നില്ല. പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ചഹലിനെയാണ് ഇന്ത്യ ഇറക്കിയത്. 

രണ്ടും മൂന്നും ടി20യില്‍ ജഡേജയ്ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ചഹലിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജഡേജ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ തുടരം. ശനിയാഴ്ച രാവിലെ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ സ്‌കാനുകള്‍ നടത്തണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാവുക. 

ഹെല്‍മറ്റില്‍ പന്ത് കൊള്ളുന്നതിന് മുന്‍പ് ഹാംസ്ട്രിങ് ഇഞ്ചുറിയും കളിക്കളത്തില്‍ വെച്ച് ജഡേജയെ അലട്ടിയിരുന്നു. എന്നാല്‍ ടീമിനെ മാന്യമായ സ്‌കോറില്‍ എത്തിക്കുന്നതിനായി ജഡേജ ക്രീസില്‍ തന്നെ നില്‍ക്കകുകയായിരുന്നു. 23 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ജഡേജ പുറത്താവാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു