കായികം

ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും ഓസിസ് തകര്‍ക്കും! ഇംഗ്ലണ്ട് നായകന്റെ അമിതാവേശത്തെ ട്രോളി മുന്‍ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

കദിന സീരീസില്‍ നേരിട്ട കനത്ത തിരിച്ചടിമുലം പഴികളേറെ കേള്‍ക്കേണ്ടി വന്നെങ്കിലും ടി20യില്‍ മികച്ച പ്രകടനവുമായി മുന്നേറിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ഓസിസിന് മുന്നില്‍ അടിയറവ് പറഞ്ഞ വിരാടും സംഘവും പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് വരാനിരിക്കുന്ന നിര്‍ണ്ണായക ടെസ്റ്റ് സീരീസിനായി പൂര്‍ണ്ണമായി സജ്ജരായിരിക്കുകയാണ്. 

നിറം മങ്ങിയ ആദ്യ ദിനങ്ങളിലെ ഇന്ത്യയുടെ പ്രകടനം കണ്ട് വിമര്‍ശിച്ചവര്‍ ഏറെയാണ്. ഇക്കൂട്ടത്തിലൊരാളാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ പരാജയമറിയുമെന്നായിരുന്നു ഇംഗ്ലീഷ് നായകന്റെ പ്രവചനം. എന്നാല്‍ ഇത് ഞായറാഴ്ചത്തെ മത്സരഫലത്തോടെ തിരുത്തപ്പെട്ടു. ഇപ്പോഴിതാ വോഗനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫര്‍. 

ഡിസംബര്‍ ആറിന് വോഗന്‍ കുറിച്ച ട്വീറ്റ് കുത്തിപ്പൊക്കിയാണ് ജാഫറിന്റെ ട്രോള്‍. വോഗന്റെ വാ പൊത്തിപ്പിടിച്ചിരിക്കുന്നതിന് സമാനമായ ഒരു ജിഫ്ഫാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ