കായികം

'എന്നും അദ്ദേഹത്തെപോലെയാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കും', പ്രചോദനം ഈ ഓള്‍റൗണ്ടറെന്ന് ഹര്‍ദ്ദിക് പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയ്‌ക്കെതിരായ ടി20യിലെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ന് ക്രിക്കറ്റ് ആരാധകരുടെ താരം. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇപ്പോഴിതാ തന്റെ പ്രചോദനം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാണ്ഡ്യ. ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊള്ളാര്‍ഡാണ് താരത്തിന്റെ മാതൃക. 

പൊള്ളാര്‍ഡിന്റെ പ്രകടനം അടുത്തുനിന്ന് കാണാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും എന്നും അദ്ദേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുമെന്നും പാണ്ഡ്യ പറഞ്ഞു. 'ഐപിഎല്‍ ഒരു പ്രൊഫഷണല്‍ കളിയായതുകൊണ്ടുതന്നെ സ്വയം കളിയിലേക്ക് ഇറങ്ങണം. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിയോടുള്ള സ്‌നേഹമാണ് മുന്നില്‍ നില്‍ക്കുന്നത്. അതികൊണ്ടുതന്നെ സമ്മര്‍ദ്ദം താനെ അനുഭവപ്പെടും. ഞാന്‍ ഐപിഎല്ലില്‍ നന്നായി ബാറ്റ് ചെയ്യുകയുണ്ടായി. ലോക്ക്ഡൗണ്‍ നാളില്‍ എങ്ങനെ മത്സരം നന്നായി ഫിനിഷ് ചെയ്യാമെന്നാണ് പ്ലാന്‍ ചെയ്തിരുന്നത്', പാണ്ഡ്യ പറഞ്ഞു. 

ലഭിക്കുന്ന അവസരമോര്‍ത്ത് ആവേശംകൊള്ളുന്നതിനപ്പുറം ഓരോ തവണയും ജോലി കൃത്യമായി ചെയ്യുക മാത്രമാണ് പതിവെന്നും താരം പറഞ്ഞു. മുമ്പും ഇത്തരത്തില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധനേടുന്നുണ്ടെന്ന് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്