കായികം

മെസിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല, ശത്രുത നിങ്ങള്‍ സൃഷ്ടിക്കുന്നത്: ക്രിസ്റ്റ്യാനോ

സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്: മെസിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ലെന്ന് യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗിലെ ജി ഗ്രൂപ്പില്‍ ബാഴ്‌സയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

ബാഴ്‌സക്കെതിരെ പെനാല്‍റ്റിയിലൂടെ രണ്ട് വട്ടം ക്രിസ്റ്റ്യാനോ ഗോള്‍ വല കുലുക്കി. 20ാം മിനിറ്റില്‍ വെസ്റ്റണിലൂടെയായിരുന്നു യുവന്റ്‌സിന്റെ മറ്റൊരു ഗോള്‍ പിറന്നത്. ജയത്തോടെ ആറ് കളിയില്‍ നിന്ന് 5 ജയവും ഒരു തോല്‍വിയുമായി യുവന്റ്‌സ് ആണ് ജി ഗ്രൂപ്പില്‍ ഒന്നാമത്. 6 കളിയില്‍ നിന്ന് 5 ജയവും ഒരു തോല്‍വിയുമായി ബാഴ്‌സ രണ്ടാമതും. 

കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സ്വന്തം ടീമിന് വേണ്ടി ഏറ്റവും മികച്ചത് നല്‍കാനാണ് എല്ലായ്‌പ്പോഴും മെസി ശ്രമിക്കുക, എന്റെ ടീമിന് വേണ്ടി ഞാനും. മെസിയോട് എപ്പോഴും എനിക്ക് നല്ല അടുപ്പമാണ്. മെസിയോട് ചോദിച്ചാലും ഇതേ മറുപടി തന്നെയാവും ലഭിക്കുക. എല്ലായ്‌പ്പോഴും മെസിയോട് സൗഹാര്‍ദപരമായ ബന്ധമാണ് എനിക്കുള്ളത്, ക്രിസ്റ്റ്യാനോ പറഞ്ഞു. 

മുന്‍പ് ഞാന്‍ പറഞ്ഞിട്ടുള്ളത് പോലെ, 12,13,14 വര്‍ഷമായി മെസിയുമായി സമ്മാനങ്ങള്‍ പങ്കിടുന്നു. എന്നാല്‍ ഫുട്‌ബോളില്‍ കൂടുതല്‍ ആവേശം സൃഷ്ടിക്കുന്നതിനായി ശത്രുത കണ്ടെത്താനാണ് ആളുകളുടെ ശ്രമം. നേരത്തെ ഉള്ളത് പോലെ തന്നെയാണ് മെസി ഇപ്പോഴും. 

ബാഴ്‌സലോണ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ്. പക്ഷേ അവരിപ്പോഴും ബാഴ്‌സയാണ്. ഇതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് കരുതുന്നു. എല്ലാ ടീമുകള്‍ക്കും മോശം സമയമുണ്ടാകും. എന്നാല്‍ ബാഴ്‌സലോണ വളരെ മികച്ച ടീമാണ്, ക്രിസ്റ്റിയാനോ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും