കായികം

എല്‍ബിഡബ്ല്യു അല്ല, എഡ്ജുമില്ല; തെളിവില്ലാതെ ശുഭ്മാന്‍ ഗില്ലിന്റെ പുറത്താവല്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ പുറത്താവല്‍ വിവാദത്തില്‍. സ്ലിപ്പില്‍ സീന്‍ അബോട്ടിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. എന്നാല്‍ പന്തില്‍ ബാറ്റ് കൊണ്ടതിന് എന്ത് തെളിവാണെന്ന ചോദ്യമാണ് ഉയരുന്നത്.

സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണിന്റെ ഡെലിവറിയില്‍ ഫഌക്ക് ചെയ്യാനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ഗില്ലിന്റെ ടൈമിങ് തെറ്റിയതോടെ പന്ത് പാഡില്‍ കൊണ്ടു. ബൗളര്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിരസിച്ചു. ഈ സമയം സ്ലിപ്പില്‍ സീന്‍ അബോട്ട് ക്യാച്ച് എടുത്തു. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

ഡിആര്‍എസ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ ഗില്ലിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ച് എത്തി. 65 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ