കായികം

സ്ലോഗ് സ്വീപ്പ് ശ്രമം പാളി, പക്ഷേ പന്ത് കാണാനില്ല; ബിഗ് ബാഷ് ലീഗിലെ ചിരിപ്പിച്ച സിംഗിള്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊപ്പം ആവേശം കൂട്ടാന്‍ ബിഗ് ബാഷ് ലീഗും ആരംഭിച്ച് കഴിഞ്ഞു. ഇവിടെ കഴിഞ്ഞ ദിവസമുണ്ടായ സിംഗിളാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. സിംഗിളിനായി ബാറ്റ്‌സ്മാന്‍ ഓടിയത് പന്തും കൊണ്ട്...

മെല്‍ബേണ്‍ സ്റ്റാര്‍സും, സിഡ്‌നി തണ്ടേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായ നിക്ക് ലാര്‍ക്ക് സ്ലോഗ് സ്വീപ്പിന് ശ്രമിച്ചെങ്കിലും പന്ത് മിസ് ചെയ്തു. എന്നാല്‍ പന്ത് നിലത്തേക്ക് വീണില്ല. ഒരു നിമിഷം പന്ത് എവിടെ എന്ന് കാണാതെ തപ്പിയ നിക്ക് ഒടുവില്‍ സഹ താരത്തിന്റെ സിംഗിളിനായുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഓടി...

പിച്ചിന്റെ മധ്യഭാഗത്തേക്ക് നിക്ക് എത്തിയപ്പോള്‍ ജേഴ്‌സിക്കുള്ളില്‍ നിന്ന് പന്ത് നിലത്തു വീണു. കാര്യം തിരിച്ചറിഞ്ഞതോടെ ലാര്‍ക്കിനും ചിരി അടക്കാനായില്ല. എന്നാല്‍ എതിര്‍ ടീം താരങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തി എത്തി. ഇതോടെ അമ്പയര്‍ ആ സിംഗിള്‍ നിഷേധിച്ചു. തൊട്ടടുുത്ത പന്തില്‍ തന്നെ ലാര്‍ക്ക് പുറത്താവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ