കായികം

ഓസ്‌ട്രേലിയക്ക് മേലുള്ള പ്രഹരങ്ങള്‍ തുടരുന്നു, സ്റ്റീവ് സ്മിത്തിന് പരിക്കിന്റെ ഭീഷണി; നെറ്റ് സെഷന്‍ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പരിക്കില്‍ വലഞ്ഞുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്ക് കടുത്ത ആശങ്ക നല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി. സ്റ്റീവ് സ്മിത്തിന് മേല്‍ പരിക്കിന്റെ ആശങ്ക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റിന് മുന്‍പായുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പരിശീലന സെഷനില്‍ സ്മിത്ത് പങ്കെടുത്തില്ല.

പന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ സ്മിത്ത് എത്തിയെങ്കിലും 10 മിനിറ്റിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങി. നിലവില്‍ ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അഭാവം ഓസ്‌ട്രേലിയയെ കുഴയ്ക്കുന്നുണ്ട്.

എന്നാല്‍ സ്മിത്തിന് പരിക്ക് എന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. ബുധനാഴ്ച സ്മിത്ത് പരിശീലനത്തിന് ഇറങ്ങുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. പരിക്കുകളെ തുടര്‍ന്ന് ഓപ്പണിങ്ങിലാണ് ഓസ്‌ട്രേലിയക്ക് കൂടുതല്‍ തലവേദന.

ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍-പുകോവ്‌സ്‌കി സഖ്യത്തെ അവര്‍ക്ക് നഷ്ടമാവുന്നു. ബേണ്‍സും, മാര്‍കസ് ഹാരിസും ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും. എന്നാല്‍ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇരുവരും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്‍പില്‍ കുഴങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ