കായികം

പിഴവ് ആവര്‍ത്തിച്ച് പൃഥ്വി ഷാ, ഇത്തവണ കമിന്‍സിന്റെ ഇര; ബൂമ്ര നൈറ്റ് വാച്ച്മാന്‍

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി പൃഥ്വി ഷാ. നാല് പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് പൃഥ്വി മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്ക് ആണ് പൃഥ്വിയുടെ സ്റ്റംപ് ഇളക്കിയത് എങ്കില്‍ ഇത്തവണ കമിന്‍സ് ആണ് ഇന്ത്യന്‍ യുവ താരത്തെ കൂടാരം കയറ്റിയത്. 

ആദ്യ ഇന്നിങ്‌സില്‍ പൃഥ്വിയെ മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയതിന് സമാനമായാണ് രണ്ടാം ഇന്നിങ്‌സില്‍ കമിന്‍സും ഇന്ത്യന്‍ ഓപ്പണറെ മടക്കി അയച്ചത്. ഔട്ട്‌സൈഡ് ഓഫായി എത്തിയ ലെങ്ത് ബോള്‍. പ്രതിരോധിക്കാനായിരുന്നു പൃഥ്വിയുടെ ശ്രമം. എന്നാല്‍ ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പ് ഒരിക്കല്‍ കൂടി പൃഥ്വിക്ക് വിനയായി. ചെറിയ ഇന്‍സൈഡ് എഡ്‌ജോടെ പന്ത് സ്റ്റംപ് ഇളക്കി. 

പൃഥ്വി ഷാ മടങ്ങിയതിന് പിന്നാലെ ജസ്പ്രിത് ബൂമ്രയെയാണ് ഇന്ത്യ നൈറ്റ് വാച്ച്മാനായി മൂന്നാമത് ഇറക്കിയത്. സന്നാഹ മത്സരത്തില്‍ ബൂമ്ര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 62  റണ്‍സ് ആണ് ഇന്ത്യയുടെ ലീഡ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചത്. 

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും, മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും, രണ്ട് വിക്കറ്റ് വീഴ്ത്തി ബൂമ്രയുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മുഹമ്മദ് ഷമിക്ക് വിക്കറ്റ് നേടാനായില്ല. എന്നാല്‍ 2018-19 പരമ്പരയിലേത് പോലെ രണ്ടാം ഇന്നിങ്‌സുകളില്‍ കളം നിറയാന്‍ ഷമിക്ക് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി