കായികം

അച്ഛന്റെ വഴിയേ ഓള്‍ഡ് ട്രഫോര്‍ഡില്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ ഒപ്പിട്ട് വെയ്ന്‍ റൂണിയുടെ മകന്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇംഗ്ലണ്ട് മുന്‍ മുന്നേറ്റ നിര താരം വെയ്ന്‍ റൂണിയുടെ മക്കളിലൊരാള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫുട്‌ബോള്‍ അക്കാദമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ് റൂണിയുടെ പതിനൊന്നു വയസുകാരന്‍ മകന്‍ കേയ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ താരത്തിന്റെ നാല് മക്കളില്‍ മൂത്തയാളാണ് കേയ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയില്‍ ചേര്‍ന്നാണ് കേയ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കേയ് കരാറില്‍ ഒപ്പിടുന്ന ഫോട്ടോ റൂണി പങ്കുവെക്കുന്നു. 

അഭിമാനിക്കുന്ന ദിവസം എന്നാണ് റൂണി ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. കഠിനാധ്വാനം തുടരാന്‍ മകനോട് റൂണി നിര്‍ദേശിക്കുന്നു. എംഎല്‍എസില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയ റൂണി ഇപ്പോള്‍ സെക്കന്‍ഡ് ഡിവിഷനില്‍ മാനേജറുടെ റോളിലാണ്. 

13 വര്‍ഷമാണ് ഓള്‍ ട്രഫോര്‍ഡില്‍ റൂണി പന്ത് തട്ടിയത്. 559 തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി റൂണി കളത്തിലിറങ്ങി. ഗോള്‍ വല കുലുക്കിയത് 253 തവണയും. 2017ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട റൂണി എവര്‍ട്ടണിലേക്ക് തന്നെ മടങ്ങി. എന്നാല്‍ 2018ല്‍ താരം അമേരിക്കയിലേക്ക് പന്ത് തട്ടാനായി പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ