കായികം

റണ്‍ മെഷീനിനും കടിഞ്ഞാണിട്ട് 2020, സെഞ്ചുറി ഇല്ലാതെ കലണ്ടര്‍ വര്‍ഷം; 2008ന് ശേഷം ആദ്യം

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: നാല് റണ്‍സ് എടുത്ത് കമിന്‍സിന്റെ ഡെലിവറിയില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി ഇല്ലാതെ കലണ്ടര്‍ വര്‍ഷം അവസാനിപ്പിച്ച് കോഹ്‌ലി. 2008ന് ശേഷം ആദ്യമായാണ് കോഹ് ലി സെഞ്ചുറി ഇല്ലാതെ ഒരു വര്‍ഷം അവസാനിപ്പിക്കുന്നത്.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് എടുത്ത് നില്‍ക്കെ റണ്‍ഔട്ട് ആയില്ലായിരുന്നു എങ്കില്‍ കോഹ് ലി ഒരുപക്ഷേ സെഞ്ചുറിയിലേക്ക് എത്തുമായിരുന്നു. എന്നാല്‍ കോവിഡ് ഇടവേളയെ തുടര്‍ന്ന് അധികം മത്സരങ്ങള്‍ കളിക്കാനായില്ല എന്നതും ഇവിടെ എടുത്ത് പറയേണ്ടതാണ്.

9 ഏകദിനം, മൂന്ന് ടെസ്റ്റ്, 10 ടി20 എന്നിവയാണ് കോഹ് ലി ഈ വര്‍ഷം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഈ വര്‍ഷം ഇന്ത്യ ടെസ്റ്റ് കളിച്ചത് 2020 ആദ്യം ന്യൂസിലാന്‍ഡിന് എതിരെ. അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ കോഹ് ലി നാട്ടിലേക്ക് മടങ്ങും. രഹാനെയാവും ഇനി വരുന്ന മൂന്ന് ടെസ്റ്റിലും ഇന്ത്യയെ നയിക്കുക.

നായകന്‍ എന്ന നിലയിലും മികച്ച വര്‍ഷമായിരുന്നില്ല കോഹ് ലിക്ക് 2020. 5 ഏകദിനങ്ങള്‍ തുടരെ ഇന്ത്യ ഈ വര്‍ഷം തോറ്റു. ഇത്തരത്തില്‍ 5 ഏകദിനങ്ങള്‍ 1981ല്‍ സുനില്‍ ഗാവസ്‌കര്‍ നായകനായിരിക്കെ ഇന്ത്യ തുടരെ തോറ്റിരുന്നു. അതിന് ശേഷം ആ നാണക്കേടിലേക്ക് ഇന്ത്യ എത്തിയത് കോഹ് ലിക്ക് കീഴിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി