കായികം

രണ്ടാം ടെസ്റ്റും ഡേവിഡ് വാര്‍ണര്‍ക്ക് നഷ്ടം, പരിക്ക് മാറിയിട്ടും ടീമിനൊപ്പം ചേരാനാവാതെ അബോട്ട് 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റും വാര്‍ണര്‍ക്ക് നഷ്ടമാവുമെന്ന് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലാണ് വാര്‍ണര്‍ പരിക്കിന്റെ പിടിയിലേക്ക് വീണത്. 

പരിക്കില്‍ നിന്ന് പൂര്‍ണമായും വാര്‍ണര്‍ മുക്തനായിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. വാര്‍ണറുടെ അഭാവത്തില്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ട് പരിക്കില്‍ നിന്ന് മുക്തനായെങ്കിലും മെല്‍ബണ്‍ ടെസ്റ്റ് കളിക്കില്ല. ഓസ്‌ട്രേലിയയുടെ ബയോ ബബിള്‍ പ്രോട്ടോക്കോളിനെ തുടര്‍ന്നാണ് ഇത്. 

കോവിഡ് കേസുകള്‍ വര്‍ധിച്ച സിഡ്‌നിയില്‍ നിന്നും ഡേവിഡ് വാര്‍ണര്‍, സീന്‍ അബോട്ട് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മെല്‍ബണിലേക്ക് എത്തിച്ചിരുന്നു. മൂന്നാം ടെസ്‌റ്റോടെയാവും ഇരുവര്‍ക്കും ടീമിനൊപ്പം ചേരാനാവുക. ബോക്‌സിങ് ഡേ ടെസ്റ്റില്‍ വാര്‍ണര്‍ക്ക് പകരം വില്‍ പുകോവ്‌സ്‌കി ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കും. 

വേഡ്, ബേണ്‍സ് എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമാവാനുമാണ് സാധ്യത. എന്നാല്‍ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണിങ് സഖ്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. മെല്‍ബണിലും ജയിച്ച് 2-0ന്റെ ലീഡ് ആണ് ആതിഥേയര്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ