കായികം

ബോക്‌സിങ് ഡേ ടെസ്റ്റ്‌: ഗില്ലിനും മുഹമ്മദ് സിറാജിനും അരങ്ങേറ്റം, പന്ത് മടങ്ങിയെത്തി; ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലും, മുഹമ്മദ് സിറാജും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയാണ് ക്യാപ്റ്റന്‍.

വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തി. രവീന്ദ്ര ജഡേജയും ടീമിലേക്ക് മടങ്ങിയെത്തി. പേസ് നിരയില്‍ ബൂമ്ര, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് സഖ്യം വരുമ്പോള്‍, അശ്വിനാണ് പ്രധാന സ്പിന്നര്‍. 

കെ എല്‍ രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടിയില്ല എന്നതും പ്രത്യേകതയാണ്. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ഗില്ലായിരിക്കും മായങ്കിനൊപ്പം ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഹനുമാ വിഹാരി ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ട പൃഥ്വി ഷായെ ടീമില്‍ നിന്ന് മാറ്റണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു മത്സരത്തിലെ മോശം പ്രകടനം കൊണ്ട് വിധിയെഴുതരുത് എന്ന വാദവും പൃഥ്വിയെ പിന്തുണച്ച് പല കോണുകളില്‍ നിന്ന് ഉയരുകയുണ്ടായി. പക്ഷേ, മികച്ച ഫോമില്‍ നില്‍ക്കുന്ന ഗില്ലിന് അരങ്ങേറ്റത്തിന് അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്റ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്