കായികം

ബോക്‌സിങ് ഡേ ടെസ്റ്റ്; 'ഒന്നാന്തരം ഒന്നാം ദിനം', കോഹ്‌ലിയും ഹാപ്പി

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യ ദിനത്തിലെ പ്രകടനത്തില്‍ വിരാട് കോഹ് ലിയും സന്തുഷ്ടന്‍. ട്വിറ്ററിലൂടെയാണ് കോഹ്‌ലി ടീം അംഗങ്ങളെ അഭിനന്ദിച്ചത്. 

നല്ല ഒന്നാം ദിനം. ബൗളര്‍മാരുടെ മികച്ച പ്രകടനം. കരുത്തുറ്റ ഫിനിഷും, കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ദിനത്തിലെ ഫീല്‍ഡ് സെറ്റിലൂടേയും, ബൗളിങ് ചെയ്ഞ്ചുകളിലൂടേയും രഹാനെ ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി. 

ഗ്ലെന്‍ മഗ്രാത്ത്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ രഹാനെയുടെ നായകത്വത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. ആദ്യ ദിനത്തില്‍ 195 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്. ബൂമ്ര നാല് വിക്കറ്റും, അശ്വിന്‍ മൂന്ന് വിക്കറ്റും, സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു