കായികം

കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

സമകാലിക മലയാളം ഡെസ്ക്

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനം നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് എസ്‌സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 

ചെന്നൈയിന് വേണ്ടി ചങ്തെ, റഹീം അലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിന്‍മാന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. ഇരുടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിന്‍മാന്‍ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

12-ാം മിനിട്ടില്‍ വിങ്ങര്‍ ചങ്തെയിലൂടെ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്ക് ഇരച്ചുകയറിയ ചങ്തെ അനായാസേന പന്ത് ഗോള്‍കീപ്പര്‍ മജുംദാറിനെ കബിളിപ്പിച്ചുകൊണ്ട് വലയിലെത്തിച്ചു. 59-ാം മിനിട്ടില്‍ മാറ്റ് സ്റ്റെയിന്‍മാനാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. 

64-ാം മിനിട്ടില്‍ റഹിം അലിയിലൂടെ ചെന്നൈയിന്‍ രണ്ടാം ഗോള്‍ നേടി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി. സില്‍വസ്റ്ററിന്റെ പാസ്സില്‍ നിന്നുമാണ് യുവതാരം അലി അനായാസം പന്ത് വലയിലെത്തിച്ചത്. 68-ാം മിനിട്ടില്‍ വീണ്ടും സ്റ്റെയിന്‍മാന്‍ ടീമിന്റെ രക്ഷകനായി. ഫോക്സിന്റെ ഹെഡ്ഡര്‍ പാസ് സ്വീകരിച്ച സ്റ്റെയിന്‍മാന്‍ പന്ത് അനായാസം വലയിലെത്തിച്ച് തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ