കായികം

സ്മിത്ത് സംപൂജ്യന്‍; ആശിച്ച തുടക്കവുമായി മെല്‍ബണില്‍ ഇന്ത്യ; ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 

തുടക്കത്തില്‍ തന്നെ ജോ ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ച് ജസ്പ്രിത് ബുമ്‌റ ഇന്ത്യക്ക് ആശിച്ച തുടക്കം നല്‍കി. പത്ത് റണ്‍സായിരുന്നു അപ്പോള്‍ ഓസീസ് സമ്പാദ്യം. റണ്ണൊന്നുമെടുക്കാതെയാണ് ഓസീസ് ഓപണര്‍ മടങ്ങിയത്. 

പിന്നീട് രവിചന്ദ്രന്‍ അശ്വിന്‍ സ്‌കോര്‍ 35ല്‍ നില്‍ക്കെ മാത്യു വേഡിനേയും (30), മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനേയും (പൂജ്യം) മടക്കി ഓസ്‌ട്രേലിയക്ക് ഇരട്ട പ്രഹരം നല്‍കി. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് രണ്ട് വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് ബലി കഴിക്കേണ്ടി വന്നത്. 26 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും നാല് റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍. 

ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായി പരാജയപ്പെട്ടതിന്റെ നാണക്കേട് കഴുകി കളയലാണ് ബോക്‌സിങ് ഡേ ടെസ്റ്റിലെ വിജയത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം