കായികം

ലാബുഷെയ്‌നിനെ വീഴ്ത്തിയ ഫീല്‍ഡ് സെറ്റ്‌, പിന്നാലെ ഡ്രസിങ് റൂമിലേക്ക് ടീമിനെ നയിച്ച് മുഹമ്മദ് സിറാജ്‌

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നില്‍ക്കുകയായിരുന്നു ലാബുഷെയ്ന്‍. എന്നാല്‍ ആദ്യ ദിനത്തില്‍ ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുന്‍പ് ലാബുഷെയ്ന്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന്റെ കന്നി വിക്കറ്റിന് വഴിയൊരുക്കിയത് രഹാനെയുടെ പിഴവുകളില്ലാത്ത ഫീല്‍ഡ് സെറ്റും. 

ചായയ്ക്ക് പിരിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 132 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീണത്. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന്റെ കരിയറിലെ ആദ്യ വിക്കറ്റ് നേട്ടത്തില്‍ തുണച്ചത് മറ്റൊരു അരങ്ങേറ്റക്കാരനായ ഗില്ലും. ഫുള്ളായി പാഡിന് നേര്‍ക്കെത്തിയ ഡെലിവറിയില്‍ ഫഌക്ക് ചെയ്യാനായിരുന്നു ലാബുഷെയ്‌നിന്റെ ശ്രമം. 

എന്നാല്‍ ലാബുഷെയ്‌നിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പന്ത് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറുടെ വലത്തേക്ക് എത്തി. പിഴവുകളില്ലാതെ ഗില്‍ ക്യാച്ച് കൈക്കലാക്കുകയും ചെയ്തു. ചായയ്ക്ക് പിരിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിനെ ഡ്രസിങ് റൂമിലേക്ക് നയിക്കാന്‍ മുന്‍പില്‍ സിറാജിനെയാണ് രഹാനെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്