കായികം

രഹാനെയെ കുറിച്ച് ഒന്നും പറയാനില്ല, പറഞ്ഞാല്‍ ആളുകള്‍ കുറ്റം പറയും: സുനില്‍ ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രഹാനെയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. മുംബൈ താരങ്ങളെ പുകഴ്ത്തുന്നത് ചൂണ്ടി ആരാധകര്‍ തന്നെ വിമര്‍ശിച്ചേക്കാം എന്നാണ് ഗാവസ്‌കറിന്റെ പരാമര്‍ശം. 

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിന് പിന്നാലെ ഇന്ത്യയിലേക്ക് കോഹ് ലി മടങ്ങിയതിനെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ രണ്ട് നീതിയാണെന്നുള്‍പ്പെടെയുള്ള ഗാവസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗാവസ്‌കറിന്റെ പ്രതികരണം വരുന്നത്. 

ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തിന് ശേഷം രഹാനെയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ് ഹര്‍ഷ ഭോഗ്‌ലെ ഗാവസ്‌കറോട് അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ മുംബൈ താരങ്ങളെ പ്രശംസിക്കുന്നതിന് ആരാധകര്‍ തന്നെ വിമര്‍ശിച്ചേക്കാം എന്ന് പറഞ്ഞ് രഹാനെയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയാന്‍ ഗാവസ്‌കര്‍ മടിച്ചു. 

രഹാനെയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് അധികം സംസാരിക്കാന്‍ ഞാന്‍ ഇല്ല. കാരണം ഞാന്‍ മുംബൈ താരങ്ങളെയാണ് പിന്തുണയ്ക്കകുന്നത് എന്ന് ആളുകള്‍ കുറ്റം പറയും, ഗാവസ്‌കര്‍ പറഞ്ഞു. കോഹ് ലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ കാരണം ഇന്ത്യന്‍ നായകനോടുള്ള ഗാവസ്‌കറിന്റെ അസൂയയാണെന്നാണ് ആരാധകരുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി