കായികം

പുരുഷ താരങ്ങള്‍ കളിക്കുന്നു, വനിതകള്‍ക്ക് പറ്റില്ല, എന്ത് സമത്വമാണ് ഇത്? ഓസീസ് പര്യടനം റദ്ദാക്കിയതിന് എതിരെ വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റിവെച്ച തീരുമാനം വിവാദമാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസീസ് പര്യടനം മാറ്റിവെക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 

അടുത്ത സീസണില്‍ ഇന്ത്യന്‍ ടീമിനെ ക്ഷണിക്കാനാണ് നോക്കുന്നത് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ നിക്ക് ഹോക്‌ലേ പറഞ്ഞു. ഈ സമ്മറിലാണ് ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് പരമ്പര അടുത്ത സീസണിലേക്കായി മാറ്റി വെക്കേണ്ടി വന്നിരിക്കുകയാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിശദീകരണം. 

എന്നാല്‍ കോവിഡിന് ഇടയിലും പുരുഷ ക്രിക്കറ്റുമായി ഇരു രാജ്യങ്ങളും മുന്‍പോട്ട് പോയത് ചൂണ്ടി ഇവിടെ വിമര്‍ശനം ഉയരുകയാണ്. ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട് ചോദ്യം ചെയ്ത് എത്തി. 

എങ്ങനെയാണ് ഇത് നീതീകരിക്കാനാവുക? പുരുഷ ക്രിക്കറ്റ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. പക്ഷേ വനിതകള്‍ക്ക് കളിക്കാനാവില്ല. ലിംഗ സമത്വമോ? എന്നാണ് ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചത്. കോവിഡിന് ശേഷം ഇന്ത്യന്‍ വനിതാ ടീം രാജ്യാന്തര മത്സരം കളിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും