കായികം

അവന്റെ പാദചലനങ്ങള്‍ 'അവിശ്വസനീയം' ; എന്റേതുപോലെ തന്നെ ; ഓസീസ് താരത്തെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : അപ്രതീക്ഷിതമായി ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരമായി ഉദിച്ചുയര്‍ന്ന കളിക്കാരനാണ് മാര്‍നസ് ലബുഷെയ്ന്‍. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന് പരിക്കേറ്റപ്പോള്‍, കണ്‍കറന്റ് സബ്‌സ്റ്റിറ്റിയൂഷന്‍ പ്രകാരം ടീമിലെത്തിയ താരമാണ് ലബുഷെയ്ന്‍. എന്നാല്‍ കിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിച്ച ഈ 25 കാരന്‍ ഇന്ന് ഓസീസ് നിരയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.  

ടെസ്റ്റില്‍ 14 മല്‍സരങ്ങളിലെ 23 ഇന്നിംഗ്‌സുകളിലായി 1459 റണ്‍സാണ് ലബുഷെയ്ന്‍ അടിച്ചുകൂട്ടിയത്. ഇതില്‍ നാലു സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 56.53 സ്‌ട്രൈക്ക് റേറ്റാണ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് ഓസീസിന് വേണ്ടി കളിക്കുന്ന ലബുഷെയ്‌നിന്റേത്. 215 റണ്‍സാണ് താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തിലാകട്ടെ മൂന്ന് മല്‍സരത്തിലെ രണ്ട് ഇന്നിംഗ്‌സുകളിലായി 100 റണ്‍സ് നേടി. 54 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 12 വിക്കറ്റുകളും ലബുഷെയ്ന്‍ നേടിയിട്ടുണ്ട്. ഓസീസിന്റെ ഈ പുത്തന്‍ താരോദയത്തെ പുകഴ്ത്തിയാണ് ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രംഗത്തെത്തിയത്.

'മാര്‍നസ് ലബുഷെയ്‌നിന്റെ പാദചലനങ്ങള്‍ അവിശ്വനീയമാണ്. അത് എന്നെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ഞാന്‍ പറയും. അവനില്‍ എന്തോ ചില പ്രത്യേകതകള്‍ ഉണ്ട്.'  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. സച്ചിന്റെ വാക്കുകള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ( ഐസിസി )ട്വീറ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്