കായികം

ഇനി പൃഥ്വി ഷാ-ജാമിസണ്‍ പോരിന്റെ കാലം? ജാമിസണിന്റെ ഇന്‍സ്വിങ്ങറിന് മുന്‍പില്‍ വീണ്ടും വീണ് പൃഥ്വി 

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ലോകം ഇനി കാത്തിരിക്കുന്നത് പൃഥ്വി ഷാ-ജാമിസണ്‍ പോരിന് വേണ്ടിയാവുമോ? ഈ ചോദ്യമുയര്‍ത്തി കൂടിയാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം ഏകദിനം അവസാനിക്കുന്നത്. ഭാവിയുടെ താരങ്ങളായി വിലയിരുത്തപ്പെടുന്നവരാണ് ജാമിസണും പൃഥ്വി ഷായും.

ഓക് ലന്‍ഡില്‍ പൃഥ്വിയുടെ സ്റ്റംപ് തെറിപ്പിച്ച് എത്തിയത് ജാമിസണിന്റെ തകര്‍പ്പന്‍ ഇന്‍ സ്വിങ്ങറാണ്. ജനുവരി 24ന് ന്യൂസിലാന്‍ഡ് എക്കെതിരെ പൃഥ്വി ഷാ കളിച്ചപ്പോഴും ഇന്ത്യയുടെ ഭാവി താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് ന്യൂസിലാന്‍ഡിന്റെ പുതിയ സ്പീഡ് സ്റ്റാര്‍ തന്നെയായിരുന്നു. ആറ് ബൗണ്ടറിയില്‍ നിന്ന് 24 റണ്‍സ് നേടി പൃഥ്വി ഷാ നില്‍ക്കുമ്പോഴാണ് ജാമിസണ്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ പൃഥ്വിയുടെ കുറ്റിയിളക്കിയത്. 

ജാമിസണിന്റെ ഡെലിവറിയില്‍ ഡ്രൈവ് ചെയ്യാനായിരുന്നു പൃഥ്വിയുടെ ശ്രമം. എന്നാല്‍ പൃഥ്വിയുടെ ബാറ്റും, പാഡും തമ്മില്‍ വന്ന അകലത്തെ തുടര്‍ന്ന് പന്ത് സ്റ്റം ഇളക്കി. ന്യൂസിലാന്‍ഡ് എക്കെതിരെ ഇറങ്ങിയപ്പോഴും സമാനമായ രീതിയിലായിരുന്നു പൃഥ്വിയുടെ പുറത്താവല്‍. 

ഇന്ത്യ എയുടെ ഇന്നിങ്‌സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പൃഥ്വിയെ ജാമിസണ്‍ മടക്കിയിരുന്നു.ജാമിസണിന്റെ ലെങ്ത് ഡെലിവറിയില്‍ പിച്ച് ചെയ്തതിന് ശേഷം ലഭിച്ച സീം പൃഥ്വിയെ നിശ്പ്രഭനാക്കി. പൃഥ്വിയുടെ ഫൂട്ട് മൂവ്‌മെന്റ്‌സും ഇവിടെ പിഴച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്