കായികം

ഒരൊറ്റ ഓവര്‍, സച്ചിന്‍ വീണ്ടും ബാറ്റേന്തും; എല്ലീസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

ബാറ്റുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ഒരിക്കല്‍കൂടി ഗ്രൗണ്ടിലേക്ക്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷില്‍ പരിശീലകന്റെ വേഷത്തിലാണ് സച്ചിന്‍ എത്തുന്നത്. എന്നാല്‍, ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എല്ലീസ് പെറിയുടെ വെല്ലുവിളി ആരാധകര്‍ കാത്തിരുന്ന ആ നിമിഷത്തിന് വഴിയൊരുക്കി. 

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് ഒരു ഓവര്‍ കളിക്കാനായി സച്ചിന്‍ തിരിച്ചു വരുന്നു. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനൊപ്പം ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടീമുകളുടെ പോരുമുണ്ട്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തിന് ഇടയിലെ ഇന്നിങ്‌സ് ബ്രേക്കില്‍ എല്ലീസ് പെറിയുടെ ആറ് ഡെലിവറികളാണ് സച്ചിന്‍ നേരിടുക. 

ട്വിറ്ററിലൂടെയാണ് ഓസ്‌ട്രേലിയന്‍ താരം സച്ചിനെ വെല്ലുവിളിച്ചത്. ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരത്തില്‍ റിക്കി പോണ്ടിങ് നയിക്കുന്ന ഇലവനെയാണ് സച്ചിന്‍ പരിശീലിപ്പിക്കുന്നത്. ശനിയാഴ്ച സിഡ്‌നിയിലാണ് ബുഷ്ഫയര്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കേണ്ടിയിരുന്നത് എങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് മെല്‍ബണിലേക്ക് വേദിമാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ