കായികം

സച്ചിനും ദ്രാവിഡും പറഞ്ഞു കൊടുത്ത തന്ത്രം; യശസ്വിയെ തുണക്കുന്ന വാക്കുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടയില്‍ മുന്‍പിലെത്തി കഴിഞ്ഞു ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍. പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് ഇന്ത്യയുടെ ഭാവി താരം കളിക്കുമ്പോള്‍ യശസ്വിക്ക് തുണയാവുന്നതില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശങ്ങളില്‍ ഒന്നുമുണ്ട്. 

ബൗളര്‍മാര്‍ നല്‍കുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ സച്ചിന്‍ പറഞ്ഞു കൊടുത്ത ആ ഉപദേശം ഇപ്പോഴും യശസ്വിയുടെ മനസിലുണ്ട്. തന്റെ അടുത്ത ഡെലിവറി എങ്ങനെയായിരിക്കും എന്ന് ഓരോ ബൗളറും തൊട്ടുമുന്‍പിലത്തെ ഡെലിവറിയിലൂടെ നമുക്കൊരു സൂചന നല്‍കിയിരിക്കും. മനസ് ശാന്തമാക്കി, ആ ക്ലൂ കണ്ടെത്തുകയാണ് വേണ്ടത്, ഇതായിരുന്നു സച്ചിന്‍ തനിക്ക് നല്‍കിയ ഉപദേശം, യശസ്വി പറയുന്നു. 

രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളും യശസ്വിക്ക് താങ്ങാവുന്നുണ്ട്. കഴിഞ്ഞ മാസം സൗത്ത് ആഫ്രിക്കയിലെത്തി രാഹുല്‍ ദ്രാവിഡ് ഞങ്ങളെ കണ്ടു. അദ്ദേഹത്തോട് ഞാന്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. ടീം സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നും അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിരുന്നു, വളരെ ലളിതമായാണ് ദ്രാവിഡ് അവിടെ മറുപടി നല്‍കിയത്, അടുത്ത ഡെലിവറിയെ സസൂക്ഷ്മം നിരീക്ഷിച്ച് കളിക്കുക...

തന്റെ മെന്ററായ ജ്വാല സിങ്ങിന് നല്‍കിയ വാക്കും യശസ്വി ഈ ലോകകപ്പില്‍ തെറ്റാതെ നോക്കുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലേക്ക് സെലക്ട് ആയപ്പോള്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ മുന്‍പിലെത്തണമെന്ന് ജ്വാല സാര്‍ പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കാനായതില്‍ സന്തോഷമെന്ന് യശസ്വി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ