കായികം

എന്റെ മാത്രം കഴിവിലല്ല കോഹ് ലിയെ 6 വട്ടം പുറത്താക്കിയത്; ആ തന്ത്രം വെളിപ്പെടുത്തി കീവീസ് പേസര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ കിവീസ് സ്റ്റാര്‍ പേസര്‍ തിം സൗത്തി ഏകദിനത്തില്‍ പുറത്താക്കിയത് 6 വട്ടം. റണ്‍ വേട്ട നടത്തി കുതിക്കുന്ന കോഹ് ലിയെ ഇത്രയും വട്ടം ഇരയായി ലഭിച്ചത് സൗത്തിക്ക് മാത്രം. അതിന് പിന്നില്‍ തന്റെ കഴിവ് മാത്രമല്ലെന്നാണ് സൗത്തി പറയുന്നത്. 

കൂടുതല്‍ പിഴവുകള്‍ സംഭവിക്കാത്ത ക്ലാസ് ബാറ്റ്‌സ്മാനാണ് കോഹ് ലി. ന്യൂബോളില്‍ ലഭിക്കുന്ന ആനുകൂല്യവും, പിച്ചിലെ സാഹചര്യങ്ങളും, ശരിയായ ഏരിയകളില്‍ പന്തെറിയാന്‍ സാധിക്കുന്നതുമാണ് കോഹ് ലിയെ വീഴ്ത്തുന്നതിന് പിന്നിലെ രഹസ്യമെത്ത് സൗത്തി പറയുന്നു. 

വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് നമ്മുടെ ജോലി. മികച്ച കളിക്കാരനാണ് കോഹ് ലി, മികച്ച ഫോമില്‍ തുടരുകയാണ്. ചെയ്‌സ് ചെയ്യുന്നതില്‍ കോഹ് ലിക്ക് പ്രത്യേക മികവാണ്. അതുകൊണ്ട് തന്നെ കോഹ് ലിയെ വീഴ്ത്തുക എന്നത് സന്തോഷം നല്‍കുന്നു, സൗത്തി പറഞ്ഞു. 

ഏകദിനത്തില്‍ വില്യംസണിനെ പോലുള്ള പ്രധാന താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയിട്ടും ന്യൂസിലാന്‍ഡിന് മികവ് കാണിക്കാനാവുന്നുണ്ടെന്നും സൗത്തി ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന ഏകദിനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ