കായികം

സൂപ്പര്‍ ഓവര്‍ മാറ്റാം, പകരം റോക്ക് പേപ്പര്‍ സിസേഴ്‌സ് ആവാമെന്ന് ഐസിസി; മണ്ടന്‍ ബൗണ്ടറി നിയമത്തേക്കാള്‍ നല്ലതെന്ന് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയും, പരമ്പര തൂത്തുവാരാന്‍ കിവീസും ലക്ഷ്യമിട്ടപ്പോള്‍ ബേ ഓവല്‍ ഏകദിനം അതിന്റെ ആവേശത്തിലേക്ക് എത്തി. ഈ ആവേശം രാഹുലും നീഷാമും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്കുമെത്തിച്ചു. ഗ്രൗണ്ടിലെ പോരിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇരുവരുമെത്തുമ്പോള്‍ ട്രോളുമായി വരികയാണ് ഐസിസി

ഗ്രൗണ്ടില്‍ വെച്ച് കെ എല്‍ രാഹുലുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന ഫോട്ടോ പങ്കുവെച്ച് റോക്ക് പേപ്പര്‍ സിസേഴ്‌സ് എന്നാണ് നീഷാം എഴുതിയത്. ഇരുവരേയും കൂടാതെ അമ്പയറും കളിയില്‍ റോക്ക് എന്ന് വരും വിധം കൈകള്‍ ചുരുട്ടി പിടിച്ചാണ് നിന്നത്. 

നീഷാമിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഐസിസി ട്രോളുമായെത്തി. സൂപ്പര്‍ ഓവറിന് പകരം റോക്ക് പേപ്പര്‍ സിസര്‍ പരിഗണിക്കട്ടേ എന്നായിരുന്നു ഐസിസിയുടെ ട്രോള്‍. നിങ്ങളുടെ മണ്ടന്‍ ബൗണ്ടറി നിയമത്തേക്കാള്‍ നല്ലതാണ് ഇതെന്നാണ് ഐസിസിക്ക് ആരാധകര്‍ മറുപടി നല്‍കുന്നത്. ഗ്രൗണ്ടിലെ പോരിന് പിന്നാലെ ട്വീറ്റിലും നീഷാമും, രാഹുലും രസകരമായ പോരിലേര്‍പ്പെട്ടു. 

ഏപ്രിലിലേക്ക് റണ്‍സ് ബാക്കി വെക്കണം എന്ന് നീഷാം രാഹുലിനെ ഓര്‍മിപ്പിച്ചപ്പോള്‍, ഗ്രൗണ്ടിലെ പോരിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഈ കണക്ക് ഏപ്രിലില്‍ വീട്ടാം എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്