കായികം

ആര്‍സിബിയുടെ പുതിയ ലോഗോ; പരിഹസിച്ച് വിജയ് മല്യ, തന്റെ ബൗളിങ് ആക്ഷനെന്ന് ബൂമ്ര

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ലോഗോയാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. കളിയോടുള്ള അഭിനിവേശവും, ആക്രമണോത്സുകതയും നിറച്ചാണ് പുതിയോ ലോഗോയുമായി തങ്ങള്‍ എത്തുന്നത് എന്ന് ആര്‍സിബി പറയുമ്പോള്‍ ടീമിനെ ട്രോളുകയാണ് മുന്‍ ഉടമ വിജയ് മല്യ. 

പുതിയ അധ്യായത്തിന് തുടക്കം എന്ന് ആര്‍സിബി പറയുമ്പോള്‍, നല്ല കാര്യം, പക്ഷേ കിരീടം നേടണം എന്ന് പറഞ്ഞാണ് മുന്‍ ചെയര്‍മാന്‍ ആര്‍സിബിയെ കുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആര്‍സിബിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും വിജയ മല്യ മാറുന്നത്. 

റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം ക്ലബിന്റെ ഒരു കാര്യത്തിലും മല്യക്ക് ഇടപെടാനായിട്ടില്ല. പുതിയ ലോഗോയുമായി ബാംഗ്ലൂര്‍ എത്തുമ്പോള്‍ മല്യയെ കൂടാതെ ആരാധകരും കിരീടത്തിലേക്കെത്താനാവാത്ത ആര്‍സിബിയെ പരിഹസിക്കുകയാണ്. 

ആര്‍സിബിയുടെ പുതിയ ലോഗോ വന്നതിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ബൂമ്രയും ക്ലബിനെ ട്രോളിയിരുന്നു. ആക്രമിക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന ലോഗോയിലെ സിംഹത്തെ കണ്ട്, എന്റെ ബൗളിങ് ആക്ഷന്‍ പോലെ എന്നാണ് ആര്‍സിബിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിയില്‍ വന്ന് ബൂമ്ര കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി