കായികം

എബി ഡിവില്ല്യേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക്? അവസരമുണ്ടെന്ന് മുഖ്യ പരിശീലകന്‍

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: വിരമിച്ച മുന്‍ നായകന്‍ എബി ഡിവില്ല്യേഴ്‌സിന് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ഡിവില്ല്യേഴ്‌സിന് താത്പര്യമുണ്ടെങ്കില്‍ അതിന് അവസരമുണ്ടെന്ന് ബൗച്ചര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഓക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. 

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന ഡിവില്ല്യേഴ്‌സ് ലോകത്തിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ല്യേഴ്‌സിനെ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായാണ് കണക്കാക്കുന്നത്. വിരമിച്ച ശേഷവും ലോകമെങ്ങുമുള്ള ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി20 ടൂര്‍ണമെന്റുകളില്‍ സജീവ സാന്നിധ്യമാണ് എബിഡി. 

മാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി തന്നെ ഡിവില്ല്യേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോടൊന്നും ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ബൗച്ചര്‍ പറയുന്നു. ലോകകപ്പ് പോലെയുള്ള വേദികളില്‍ മികച്ച കളിക്കാരെ തന്നെ ഇറക്കാനാകും ടീമുകള്‍ ശ്രദ്ധിക്കുക. എബിഡി മികച്ച ഫോമിലാണെങ്കില്‍ ടീമിലേക്ക് പരിഗണിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബൗച്ചര്‍ വ്യക്തമാക്കി. 

78 ടി20 മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുള്ള ഡിവില്ല്യേഴ്‌സ് 1672 റണ്‍സ് സ്വന്തമാക്കി. 26.12 ആവറേജും 135.16 സ്‌ട്രൈക്ക് റേറ്റും 36 വയസുള്ള താരത്തിന് സ്വന്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ