കായികം

നായകത്വം രാജിവെച്ച് ഡുപ്ലസിസ്, സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇനി ഡികോക്ക് യുഗം? 

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം രാജിവെച്ച് ഫാപ് ഡുപ്ലസിസ്. ട്വന്റി20 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഡുപ്ലസിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായാണ് ഡുപ്ലസിസ് നായക സ്ഥാനം രാജിവെക്കുന്നത്. 

എല്ലാ അര്‍ഥത്തിലും ഡുപ്ലസിസിനെ പിന്തുണക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പുതു തലമുറ കളിക്കാരുമായി പുതിയ ദിശയില്‍ ടീം സഞ്ചരിക്കുമ്പോള്‍ നായക സ്ഥാനത്ത് നിന്നും ഞാന്‍ മാറേണ്ട ശരിയായ സമയമാണ് ഇതെന്നും ഡുപ്ലസിസ് പറഞ്ഞു. ഏകദിന, ട്വന്റി20 ടീമിന്റെ നായക സ്ഥാനം നേരത്തെ തന്നെ ഡികോക്കിലേക്ക് എത്തിയിരുന്നു.

ഏകദിന ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ മോശം പ്രകടനവും, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 3-1ന് നഷ്ടമായതും ഡുപ്ലസിസിന് മേല്‍ വലിയ സമ്മര്‍ദം നിറച്ചിരുന്നു. നായകത്വത്തിലെ മോശം പ്രകടനത്തിന് പുറമെ ബാറ്റിങ്ങിലും ഡുപ്ലസിസ് നിരാശപ്പെടുത്തിയിരുന്നു.

കഴിഞ്ഞ 14 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് ഡുപ്ലസിസിന്റെ ബാറ്റിങ് ശരാശരി 20.92 മാത്രമാണ്. ബാറ്റിങ്ങിലും ഫോം മങ്ങിയതോടെ ടീമിലെ ഡുപ്ലസിസിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഡുപ്ലസിസ് രാജി വെച്ചതോടെ മൂന്ന് ഫോര്‍മാറ്റിലും ഡികോക്കിലേക്ക് തന്നെ നായകത്വം എത്തിച്ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ