കായികം

വെല്ലിങ്ടണ്‍ ടെസ്റ്റ്; ഇന്ത്യക്ക് മോശം തുടക്കം, അരങ്ങേറ്റം ഗംഭീരമാക്കി ജാമിസണ്‍ 

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം. 40 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 

തന്റെ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ കിവീസ് പേസര്‍ ജാമിസണാണ് ഇന്ത്യയെ പ്രഹരിച്ച് കൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കിയത്. മായങ്കിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ പൃഥ്വി ഷായെ നാലാമത്തെ ഓവറില്‍ തന്നെ മടക്കി സൗത്തിയാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 

മൂന്നാമനായി എത്തിയ പൂജാരയെ 11 റണ്‍സ് എടുത്ത് നില്‍ക്കെ ജാമിസണ്‍ പുറത്താക്കി. തൊട്ടുപിന്നാലെ രണ്ട് റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ ഫസ്റ്റ് സ്ലിപ്പില്‍ ജാമിസണ്‍ ടെയ്‌ലറുടെ കൈകളിലെത്തിച്ചു. 

പ്രതീക്ഷിച്ചത് പോലെ തന്നെ പേസര്‍മാര്‍ക്ക് അനുകൂലമാണ് വെല്ലിങ്ടണ്‍ പിച്ച്. ഗ്രാന്‍ഡ്‌ഹോം തന്റെ ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ അനുവദിച്ചത് 4 റണ്‍സ് മാത്രമാണ്. എറിഞ്ഞത് മൂന്ന് മെയ്ഡനുകള്‍.

പ്ലേയിങ് ഇലവനില്‍ സാഹക്ക് പകരം വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് എത്തി. ഇന്ത്യയുടെ ഈ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ആദ്യമായാണ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തുന്നത്. മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അശ്വിന്‍ മാത്രമാണ് സ്പിന്നര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി