കായികം

അശ്ലീലം പറയുന്നതല്ല ആക്രമണോത്സുകത, ഫെഡറര്‍ അഗ്രസീവ് അല്ലെന്നാണോ? അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ സംഭവങ്ങളില്‍ സച്ചിന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാറ്റിങ്ങിലും ബൗളിങ്ങിലുമാണ് ആക്രമണോത്സുകത വേണ്ടതെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന്റേയും ഇന്ത്യയുടേയും കളിക്കാര്‍ തമ്മിലുണ്ടായ സംഭവ വികാസങ്ങളിലേക്ക് ചൂണ്ടിയാണ് സച്ചിന്റെ വാക്കുകള്‍. 

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കണം. ലോകം മുഴുവന്‍ നിങ്ങളെ കാണുകയാണെന്ന് മറക്കരുത്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കെ സംസാരിച്ച്, മോശമായി പെരുമാറുന്നു എന്നതിന് അര്‍ഥം നിങ്ങള്‍ അഗ്രസീവ് ആണെന്നല്ല, സച്ചിന്‍ ചൂണ്ടിക്കാട്ടി. 

കളിയിലാണ് ആക്രമണോത്സുകത വരേണ്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലുമാണ് ആക്രമണോത്സുകത കാണിക്കേണ്ടത്. എല്ലാവരും അഗ്രസീവ് ആണ്. ഒരാള്‍ ഒന്നും പറഞ്ഞില്ലെങ്കില്‍, അതല്ലെങ്കില്‍ ഒന്നും ചെയ്തില്ലെങ്കില്‍ അതിനര്‍ഥം അവര്‍ അഗ്രസീവ് അല്ലെന്നല്ല. എല്ലാവരും ജയിക്കാനാണ് കളിക്കുന്നത്. അതിന് ഒരു രീതിയുണ്ട്, നിങ്ങള്‍ പരിധി വിടാന്‍ പാടില്ല, സച്ചിന്‍ പറഞ്ഞു. 

റോജര്‍ ഫെഡറര്‍ അഗ്രസീവ് അല്ലെന്നാണോ നിങ്ങള്‍ എന്നോട് പറയാന്‍ പോവുന്നത്? ജയിക്കാന്‍ ഫെഡറര്‍ ആഗ്രഹിക്കുന്നില്ലെന്നാണോ? എല്ലാ പോയിന്റും ജയിക്കാനാണ് ഫെഡററുടെ ആഗ്രഹം. പക്ഷേ അവിടെ ഫെഡററില്‍ നിന്ന് വരുന്ന ശരീര ഭാഷയും രീതിയും അങ്ങനെയൊരു തോന്നല്‍ നമ്മളില്‍ ഉണ്ടാക്കില്ല. ശരിയായ മാതൃക സൃഷ്ടിക്കുകയാണ് അവിടെ ഫെഡറര്‍ ചെയ്യുന്നത്. സച്ചിന്‍ പറഞ്ഞു. 

കളിക്കാരുടെ കഴിവിനെ വര്‍ധിപ്പിക്കാന്‍ ഫിറ്റ്‌നസിന് കഴിയുമെന്ന് കരുതുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍, എന്തിലാണോ നിങ്ങളുടെ മികവ് അത് ഏറെ നാള്‍ തുടരാന്‍ നിങ്ങളെ ഫിറ്റ്‌നസ് സഹായിക്കും. മികച്ച ഫിറ്റ്‌നസ് ലെവല്‍ ഉണ്ടെന്ന് കരുതി കൂടുതല്‍ സ്വിങ് ചെയ്യിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല. അത് നിങ്ങള്‍ ബൗള്‍ ചെയ്ത് തന്നെ വളര്‍ത്തണം, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്