കായികം

കീപ്പര്‍, നായകന്‍, ഫിനിഷര്‍...ഐപിഎല്ലിന് മുന്‍പ് പുതിയ വേഷത്തില്‍ ധോനി, തേങ്ങയുടച്ച് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: വിക്കറ്റ് കീപ്പര്‍, നായകന്‍, ഫിനിഷര്‍...ഇപ്പോള്‍ കര്‍ഷകനും. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. പതിമൂന്നാം ഐപിഎല്‍ സീസണിന്റെ ആരവം ഉയരുന്നതിന് മുന്‍പ് പുതിയ വേഷത്തിലെത്തിയ ധോനിയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്. 

റാഞ്ചിയില്‍ തണ്ണിമത്തന്‍ കൃഷിയാണ് ധോനി ആരംഭിച്ചത്. ചന്ദനത്തിരി കത്തിച്ച്, തേങ്ങ ഉടച്ചാണ് ധോനി ഓര്‍ഗാനിക് കൃഷിക്കുള്ള ഇത് ആരംഭിക്കുന്നത്. ഇതിന് പിന്നാലെ തണ്ണിമത്തന്‍ വിക്കുകള്‍ പാകുന്നു. പപ്പായ കൃഷിക്ക് പിന്നാലെയാണ് തണ്ണിമത്തനിലേക്കും ധോനി കടന്നത്. ആദ്യമായി ചെയ്യുന്നതിന്റെ ത്രില്ലിലാണെന്ന് ധോനി ഇതിന്റെ വീഡിയോ പങ്കുവെച്ച് പറയുന്നു. 

ഇതിന് പിന്നാലെ ധോനിയുടെ മറ്റൊരു വീഡിയോയുമെത്തി. റാഞ്ചി സ്‌റ്റേഡിയത്തില്‍ പിച്ച് റോളര്‍ ഓടിക്കുന്ന ധോനിയെയാണ് ഇവിടെ ആരാധകര്‍ കണ്ടത്. 

ഐപിഎല്ലാണ് ഇനി ധോനിക്ക് മുന്‍പിലുള്ള ലക്ഷ്യം. ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന് ഇടം നേടണമെങ്കില്‍ ധോനിക്ക് ഐപിഎല്ലില്‍ മികവ് പുറത്തെടുക്കണം. കെ എല്‍ രാഹുലിനെ വിക്കറ്റിന് പിന്നില്‍ ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ധോനിയുടെ സാധ്യതകള്‍ എത്രമാത്രമെന്നത് ഇന്ത്യന്‍ മുന്‍ നായകന്റെ ആരാധകര്‍ക്ക് ആശങ്കയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു