കായികം

'സച്ചിനേക്കാള്‍ മികവ് ലാറക്ക്', കാരണങ്ങള്‍ നിരത്തി മഗ്രാത്ത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സച്ചിനെതിരെയാണോ, ലാറക്കെതിരെയാണോ ബൗള്‍ ചെയ്യുന്നത് കൂടുതല്‍ പ്രയാസകരം? ലാറക്കെതിരെ ബൗള്‍ ചെയ്യുന്നതാണ് കൂടുതല്‍ ദുഷ്‌കരമെന്ന് പറയാന്‍ ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന് മറിച്ചൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. സച്ചിനേക്കാള്‍ മുന്‍പില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍ ലാറയാണെന്ന് കാരണങ്ങള്‍ നിരത്തി മഗ്രാത്ത് ചൂണ്ടിക്കാണിക്കുന്നു. 

തന്റെ കളി എന്താണോ അതില്‍ ലാറ ഉറച്ചു നില്‍ക്കും. 15 വട്ടം ഞാന്‍ ലാറയെ പുറത്താക്കിയിട്ടുണ്ടാവും. എന്നാല്‍, ഞാനും, വോണും ഒരുമിച്ച് ഓസീസ് പ്ലേയിങ് ഇലവനില്‍ വന്നപ്പോഴും സെഞ്ചുറിയും ഇരട്ട ശതകവും ലാറ നേടിയിട്ടുണ്ട്. ലാറയുടെ ദിനമാണ് അതെങ്കില്‍ മനസില്‍ കാണുന്നത് എന്തും അദ്ദേഹത്തിന് ചെയ്യാനാവും, മഗ്രാത്ത് പറയുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തിലാണ് മഗ്രാത്തിന്റെ വാക്കുകള്‍. 

ലാറയോട് ചേര്‍ന്ന് നില്‍ക്കുന്ന മികവാണ് സച്ചിന്റേതും. എന്നാല്‍ ലാറക്ക് എന്തോ പ്രത്യേകതയുണ്ട്. ബാറ്റിങ് മുന്നോട്ട് കൊണ്ടുപോവാന്‍ ലാറക്കാവും. സച്ചിന് ബൗള്‍ ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ലാറക്കെതിരെ ചെയ്യാന്‍. കൂടുതല്‍ ധൈര്യശാലിയുമാണ് ലാറ, മഗ്രാത്ത് ചൂണ്ടിക്കാട്ടി. 

നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാര്‍ ആരെന്ന ചോദ്യത്തിനും മഗ്രാത്ത് ഉത്തരം നല്‍കുന്നു. ഓസീസ് പേസര്‍മാരായ പാറ്റ് കമിന്‍സ്, ഹസല്‍വുഡ്, മിച്ചര്‍ സ്റ്റാര്‍ക് എന്നിവരുടെ പേര് മാത്രമാണ് ആദ്യം ചിരി നിറച്ച് മഗ്രാത്ത് പറഞ്ഞത്. എന്നാല്‍ പിന്നാലെ തമാശ വിട്ട് മഗ്രാത്ത് പറഞ്ഞത് പാറ്റ് കമിന്‍സ്, ബൂമ്ര, റബാഡ എന്നിവരെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്