കായികം

പഴയ ഫോണുകള്‍ ഉപയോഗിച്ച് കോഹ് ലിയുടെ പോട്രെയ്റ്റ്; മനം നിറഞ്ഞ് സ്വീകരിച്ച് നായകന്‍ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20ക്കായി എത്തിയ ഇന്ത്യന്‍ നായകനെ കാത്തിരുന്നത് വ്യത്യസ്തമായൊരു കലാസൃഷ്ടിയായിരുന്നു. സംഭവം കോഹ് ലിയുടെ പോട്രെയ്റ്റാണ്. എന്നാലത് തയ്യാറാക്കിയ വിധമാണ് കൗതുകം തീര്‍ക്കുന്നത്. 

പഴയ ഫോണുകള്‍ ഉപയോഗിച്ചാണ് കോഹ് ലിയുടെ പോട്രെയ്റ്റ് ആരാധകരിലൊരാള്‍ തയ്യാറാക്കിയത്. ഗുവാഹത്തി സ്വദേശിയായ രാഹുല്‍ എന്ന യുവാവാണ് ഇതിന് പിന്നില്‍. ആറ് ദിവസമാണ് ഇതിന് വേണ്ടി വന്നതെന്ന് രാഹുല്‍ പറയുന്നു. 

സംഭവം കോഹ് ലിക്ക് ഇഷ്ടപ്പെടുകയും രാഹുലിനെ അഭിനന്ദിച്ച് അതില്‍ കോഹ് ലി എഴുതുകയും ചെയ്തു. ബിസിസിഐയാണ് കോഹ് ലിക്ക് മുന്‍പിലേക്ക് ഈ സ്‌പെഷ്യല്‍ പോട്രെയ്റ്റ് എത്തിയതിന്റെ വീഡിയോ പങ്കുവെച്ചത്. 

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ യുവാവാണ് രാഹുല്‍. ഗുവാഹത്തിയിലേക്ക് ഇന്ത്യന്‍ ടീം എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ആശയം ഉദിച്ചത്. കോഹ് ലിയെ നേരില്‍ കണ്ടുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ തയ്യാറാക്കിയ പോട്രെയ്റ്റ് കോഹ് ലിക്ക് ഒരുപാട് ഇഷ്ടമായതായും രാഹുല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു