കായികം

പുതിയ ബാറ്റിങ് സെന്‍സേഷന്‍ പറയുന്നു; 'ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ നേരിടുക കടുപ്പം, ഇതിലും വലിയ വെല്ലുവിളിയുണ്ടാകാനില്ല'

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഓസ്‌ട്രേലിയയുടെ മര്‍നസ് ലബുഷനെ. 25കാരനായ താരം ബ്രാഡ്മാന്റെ പിന്‍ഗാമിയെന്ന പേര് വരെ സമ്പാദിച്ച് വന്‍ കുതിപ്പിന്റെ പാതയിലാണ്. മുന്‍ നായകനും പ്രതിഭാധനനായ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിന് വലിയ ഭീഷണിയായി ലബുഷനെ മാറുമെന്ന അടക്കം പറച്ചിലുകളും ആരാധകര്‍ നടത്തുന്നു.

കഴിഞ്ഞ അഞ്ച് ടെസ്റ്റുകളില്‍ ഒരു ഇരട്ട സെഞ്ച്വറിയടക്കം നല് ശതകങ്ങള്‍ നേടിയാണ് ലബുഷനെ ആരാധകരെ അമ്പരപ്പിച്ചത്. കടുത്ത വെല്ലുവിളികളാണ് മുന്നിലുള്ളതെന്ന തിരിച്ചറിവിലാണ് ലബുഷനെ ഇപ്പോള്‍. ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 14ന് മുംബൈയിലാണ് ആദ്യ ഏകദിനം.

ഇന്ത്യയില്‍ കളിക്കാനെത്തുന്നത് സംബന്ധിച്ച് മനസ് തുറന്നിരിക്കുകയാണ് ലബുഷനെ. എവിടെ കളിക്കുകയാണെങ്കിലും ഇന്ത്യക്കെതിരായ പരമ്പര കടുപ്പമായിരിക്കും. വളരെ കരുത്തുള്ള എതിരാളികളാണ് ഇന്ത്യ. മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുള്ള ഇന്ത്യക്കെതിരായ പോരാട്ടം കഠിനമാവും.

ഇന്ത്യക്കെതിരെ ഇന്ത്യയില്‍ തന്നെ കളിക്കുക എന്നതിനപ്പുറം മറ്റൊരു വെല്ലുവിളിയും ഇല്ല. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരം വെല്ലുവിളികളും കടുപ്പമേറിയ എതിരാളികളേയും ലഭിക്കുക എന്നത് സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്നും ലബുഷനെ പറയുന്നു.

14 ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള താരം ടെസ്റ്റ് റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ലബുഷനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്