കായികം

സലയുടെ പ്രഭാവം അവസാനിച്ചു? മനേ ആഫ്രിക്കയുടെ താരം, പിന്‍തള്ളിയത് മഹ്‌റസിനേയും 

സമകാലിക മലയാളം ഡെസ്ക്

മികച്ച ആഫ്രിക്കന്‍ താരത്തെ പ്രഖ്യാപിക്കുമ്പോള്‍ ലിവര്‍പൂളിനെന്നും സന്തോഷം തന്നെയാണ്...കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടരെ സല...ഇപ്പോഴിതാ മനേയും. 2019ലെ ആഫ്രിക്കയുടെ താരമായി ലിവര്‍പൂളിന്റെ മുന്നേറ്റനിര താരം മനേ. 

ഈജിപ്തിന്റെ സല, അല്‍ജീരിയയുടെ റിയാദ് മഹ്‌റസ് എന്നിവരാണ് സെനഗന്‍ താരത്തിന് പിന്നില്‍. ആഫ്രിക്കന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം സെനഗന്‍ താരമാണ് മനേ. എല്‍ ഹഡ്ജി ഡയഫാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയ സെനഗന്‍ താരം, 2001ലും 2002ലും. 

2019ല്‍ 61 വട്ടം കളിക്കാനിറങ്ങിയ മനേ 34 ഗോളും 12 അസിസ്റ്റുമായാണ് നിറഞ്ഞത്. സലയില്‍ നിന്ന് 2019ല്‍ വന്നതാവട്ടെ 26 ഗോളും, 10 അസിസ്റ്റും. മഹ്‌റസ് 48 കളിയില്‍ നിന്നും അടിച്ചത് 14 ഗോളും, 18 അസിസ്റ്റും. 2018-19 സീസണിലെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സലയ്ക്കും ആഴ്‌സണലിന്റെ എമറിക്കിനുമൊപ്പം മനേ പങ്കിട്ടിരുന്നു. 

ആഫ്രിക്ക കപ്പില്‍ ഈജിപ്തിനെ മുന്‍പോട്ടു കൊണ്ടുപോകാന്‍ സലയ്ക്കായില്ല. എന്നാല്‍ ഫൈനലില്‍ മഹ്‌റസും മനേയും ഏറ്റുമുട്ടിയിരുന്നു. കെയ്‌റോയില്‍ വെച്ച് നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് മനേയേയും കൂട്ടരേയും അല്‍ജീരിയ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം