കായികം

'എന്റെ കുടുംബത്തെ വലിച്ചിഴക്കരുത്', ബിസിസിഐ ചട്ടം ലംഘിച്ചെന്ന ആരോപണത്തില്‍ രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുതിര്‍ന്ന ഇന്ത്യന്‍ താരം ഇംഗ്ലണ്ട് ലോകകപ്പിന് ഇടയില്‍ ബിസിസിഐ ചട്ടം ലംഘിച്ചെന്ന ആരോപണങ്ങളില്‍ രോഹിത് ശര്‍മയുടെ പ്രതികരണം. എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് രോഹിത് ആവശ്യപ്പെടുന്നത്. 

ഞങ്ങള്‍ക്ക് സന്തോഷം നല്‍കാനും, പിന്തുണയ്ക്കാനുമാണ് കുടുംബങ്ങള്‍ അവിടെ എത്തിയത്. നിങ്ങള്‍ക്ക് എന്നെക്കുറിച്ച് പറയാം. പക്ഷേ എന്റെ കുടുംബത്തെ വലിച്ചിഴക്കരുത്. കുടുംബാംഗങ്ങള്‍ മറ്റൊന്നും ആലോചിട്ടില്ല. ജീവിതത്തില്‍ കുടുംബം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നതില്‍ സമാനമായിരിക്കും കോഹ് ലിയുടെ അഭിപ്രായവുമെന്ന് രോഹിത് പറഞ്ഞു. 

ഇംഗ്ലണ്ട് ലോകകപ്പില്‍ കുടുംബാംഗങ്ങള്‍ക്ക് കളിക്കാരുടെ കൂടെ തങ്ങാന്‍ സിഒഎ അനുവദിച്ചത് 15 ദിവസമാണ്. ഒരു മുതിര്‍ന്ന ഇന്ത്യന്‍ താരത്തിന്റെ കുടുംബം ലോകകപ്പ് നടന്ന ഏഴ് ആഴ്ചയും ഇവിടെ തങ്ങിയെന്നും, ഇതിന് വേണ്ട അനുവാദം നായകനില്‍ നിന്നോ പരിശിലകനില്‍ നിന്നോ തേടിയില്ല. 

രോഹിത് ശര്‍മയാണ് ഈ താരം എന്നാണ് റിപ്പോര്‍ട്ട്. മെയ് 3ന് ചേര്‍ന്ന യോഗത്തില്‍ കുടുംബത്തെ കൂടുതല്‍ സമയം ഒപ്പം നിര്‍ത്തണം എന്ന ഈ താരത്തിന്റെ ആവശ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് സമയം അനുവദം ലഭിക്കാതെ താരത്തിനൊപ്പം കുടുംബം തങ്ങി. അധിക ദിവസം കളിക്കാരനൊപ്പം തങ്ങുന്നതിനുള്ള അനുവാദം നായകനോ, പരിശീലകനോ, മറ്റ് ബന്ധപ്പെട്ട അധികൃതരോ നല്‍കിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ