കായികം

കോര്‍ണറില്‍ നിന്ന് നേരെ ഗോള്‍ വല കുലുക്കി; ക്രൂസിന്റെ അത്ഭുത ഗോളില്‍ ഞെട്ടി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനല്‍. വലന്‍സിയയ്‌ക്കെതിരെ 14ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ റയലിന് വേണ്ടി എടുത്തത് ക്രൂസ്. ഗോള്‍വലയ്ക്ക് പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു വലന്‍സിയ ഗോള്‍ കീപ്പര്‍. കോര്‍ണര്‍ പോയിന്റില്‍ നിന്ന് തൊടുത്ത പന്ത് വളഞ്ഞ് ഗോള്‍ വലയിലേക്ക്....

വലന്‍സിയ ഗോള്‍കീപ്പര്‍ ക്രൂസില്‍ നിന്നെത്തിയ അത്ഭുത ഷോട്ട് തടയാന്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല...റയല്‍ താരങ്ങളില്‍ ആവേശം നിറച്ച് ക്രൂസിന്റെ തകര്‍പ്പന്‍ ഗോള്‍ എത്തിയപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കാനെ വലന്‍സിയ താരങ്ങള്‍ക്കായുള്ളു. സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വലന്‍സിയയെ കിങ് അബ്ദുള്ള സ്‌പോര്‍ട്ട് സിറ്റിയില്‍ നിഷ്പ്രഭരാക്കിയത്. 

39ാം മിനിറ്റില്‍ ഇസ്‌കോയും, 65ാം മിനിറ്റില്‍ മോഡ്രിച്ചും വല കുലുക്കി റയലിന്റെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി. ബാഴ്‌സ-അത്‌ലറ്റിക്കോ മാഡ്രിഡ് പോരില്‍ ജയിക്കുന്നവരാവും സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയലിന്റെ എതിരാളികളായെത്തുക. മറ്റൊരു എല്‍ ക്ലാസിക്കോ ഇവിടെ പ്രതീക്ഷിച്ചാണ് ആരാധകരുടെ കാത്തിരിപ്പ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്