കായികം

എടികെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്; മൂന്നാം ജയം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ ഹൈദരാബാദിനെ 5-1ന് തകര്‍ത്തതിന്റെ ആത്മവിശ്വാസം വെറുതെ അല്ലെന്ന് കാണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കരുത്തരായ എടികെയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രതീക്ഷ സജീവമാക്കി.

മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 70ാം മിനുട്ടില്‍ ഹാലിചരണ്‍ നര്‍സരിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയത്.

കളിയിലുടനീളം പന്തടക്കത്തിലും പാസ് നല്‍കുന്നതിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ നിന്നു. ജയത്തോടെ 12 കളിയില്‍ നിന്ന് മൂന്നാം ജയത്തോടെ 14 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് കയറി.

അദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചിട്ടില്ല. നിരവധി അവസരങ്ങളാണ് എടികെക്ക് ലഭിച്ചത്. തുടര്‍ച്ചയായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കീറി മുറിക്കാന്‍ എടികെക്ക് സാധിച്ചു. എങ്കിലും ഗോളടിക്കാന്‍ റോയ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഉള്ള എടികെ ആക്രമണ നിരക്ക് സാധിച്ചില്ല.

റാകിപിന്റെ പ്രതിരോധമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ റോയ് കൃഷ്ണ ബോക്‌സില്‍ വീണെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. ഫ്രീ കിക്ക് മാാത്രമാണ് എടികെക്ക് ലഭിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് മെസ്സി ബൗളിയുടെ ചില ശ്രമങ്ങള്‍ മാത്രമാണുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി