കായികം

ഒരുമ്പെട്ട് വിൻഡീസ്; ബ്രാവോ വീണ്ടും ദേശീയ ടീമിൽ; മുന്നിൽ ടി20 ലോകകപ്പ്

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: 2018ൽ വിരമിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇക്കഴിഞ്ഞ ഡിസംബറിൽ തിരിച്ചെത്തിയ വെറ്ററൻ ഓൾറൗണ്ടറും മുൻ നായകനുമായ ഡ്വെയ്ൻ ബ്രാവോ വീണ്ടും വെസ്റ്റിൻഡീസ് ടീമിൽ. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലാണ് 36കാരനായ ബ്രാവോയെ ഉൾപ്പെടുത്തിയത്.

2016ല്‍ ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്‌സിയില്‍ ടി20 കളിച്ചത്. റോവ്മാന്‍ പവലിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പരിചയ സമ്പന്നനായ താരത്തെ ടീമിലേക്ക് തിരിച്ചു വിളിച്ചത്. താരത്തിന്റെ വരവ് ഡെത്ത് ബൗളിങ്ങിന്റെ ആഴം കൂട്ടുമെന്ന് സെലക്റ്റര്‍ റോജര്‍ ഹാര്‍പര്‍ പറഞ്ഞു. പരിക്ക് കാരണം ഫാബിയന്‍ അലന്‍, കീമോ പോള്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ജോലി ഭാരം പരിഗണിച്ച് ജേസണ്‍ ഹോള്‍ഡറേയും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഈ മാസം 15നാണ് ആദ്യ മത്സരം. മൂന്ന് ടി20 പോരാട്ടങ്ങളാണ് പരമ്പരയിലുള്ളത്.

വിന്‍ഡീസ് ടീം: കെയ്റോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡൻ കോട്ട്‌റെല്‍, ഷിംറോണ്‍ ഹെറ്റ്മെയർ, ബ്രന്‍ഡണ്‍ കിങ്, എവിന്‍ ലൂയിസ്, ഖാരി പിയറെ, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ്, ലെന്‍ഡെല്‍ സിമ്മണ്‍സ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, കെസ്‌റിക്ക് വില്യംസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ